Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ലാല്‍ എന്ന സൈനികന്‍
ലാല്‍ വീണ്‌ടും ഒരു പട്ടാളചിത്രത്തില്‍ അഭിനയിക്കുന്നു, അതും ഒരു യഥാര്‍ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരം, ഒപ്പം അഭിനയിക്കുന്നത്‌ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം ബിഗ്‌ബി. ഇങ്ങനെയൊക്കെയുള്ള ഹൈലൈറ്റുകളേക്കാള്‍ ഏറെ പ്രധാന്യം തോന്നുന്നു മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ അര്‍പ്പണബോധം കാണുമ്പോള്‍.

പട്ടാളവേഷത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ ലാലിന്റെ മുഖത്തെ ഭാവങ്ങള്‍ വിളിച്ചു പറയുന്നത്‌ ഞാന്‍ രാജ്യസേവനത്തിന്‌ നിയോഗിക്കപ്പെട്ട സൈനികന്‍ ആണെന്ന്‌ തന്നെയാണ്‌. ഇവിടെയാണ്‌ ലഫ്‌റ്റനെറ്റ്‌ കേണല്‍ മോഹന്‍ലാല്‍ മറ്റാരില്‍ നിന്നും വ്യത്യസ്‌തനാകുന്നത്‌. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതിന്‌ ശേഷം കണ്ണൂരില്‍ ആര്‍മി പരിശീലനത്തിനായി ഏറെ തിരക്കുകള്‍ക്കിടയിലും ദിവസങ്ങള്‍ മാറ്റിവെച്ചതില്‍ നിന്നും മനസിലാക്കാം എന്താണ്‌ ലാലിന്റെ അര്‍പ്പണബോധമെന്ന്‌.

അതെ, ഇവിടെ തീര്‍ച്ചയായും മോഹന്‍ലാല്‍ മൊത്തം സമൂഹത്തിനും മാതൃകയാവുക തന്നെയാണ്‌. ഏവരും അനുകരിക്കേണ്‌ട മാതൃക. ലാലിന്‌ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്‌റ്റനെറ്റ്‌ കേണല്‍ പദവി നല്‍കി കൊണ്‌ട്‌ ഇന്ത്യന്‍ സേന അംഗീകരിച്ചപ്പോള്‍ അത്‌ എന്തുകൊണ്‌ടും ശരിയായിരുന്നു എന്ന്‌ തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ലാലിന്റെ പ്രവര്‍ത്തനങ്ങള്‍.

യുവാക്കളെ സേനയിലേക്ക്‌ ആകര്‍ഷിക്കുക എന്ന ദൗത്യത്തോടെ ലാല്‍ സൈന്യത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവിയും വഹിക്കുന്നു. ഇവിടെ തീര്‍ച്ചയായും ലാലിന്‌ ഒരു യുവജനതയെ സൈന്യത്തിലേക്ക്‌ കൊണ്‌ടു വരാന്‍ കഴിയുമെന്നത്‌ തീര്‍ച്ചയാണ്‌. ലാലിന്റെ സിനിമകളായ കീര്‍ത്തിചക്രയും കുരുക്ഷേത്രയും മുന്നോട്ട്‌ വെക്കുന്ന സന്ദേശങ്ങള്‍ തീര്‍ച്ചയായും ഒരോ ഭാരതീയനെയും ആവേശം കൊള്ളിക്കുന്നത്‌ തന്നെ. അതുപോലെ തന്നെയാണ്‌ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രവും.

ഇത്‌ മൂന്നാം തവണ ലാല്‍ മേജര്‍ മഹാദേവനെ അവതരിപ്പിക്കുമ്പോള്‍ ലാലിന്‌ ലഫ്‌റ്റ്‌നെറ്റ്‌ കേണല്‍ പദവി ലഭിച്ചതിന്‌ ശേഷമുള്ള ആദ്യത്തെ പട്ടള ചിത്രമെന്ന പ്രത്യേകതയുമുണ്‌ട്‌. മേജര്‍ മഹാദവേന്‍ എന്ന കഥാപാത്രം സാഹചര്യങ്ങള്‍ ഒരുങ്ങി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന്‌ ലാലും പറയുന്നു.

ഇത്തവണ കാണ്‌ഡഹാര്‍ ഫ്‌ളൈറ്റ്‌ ഹൈജാക്ക്‌ പ്രമേയമാക്കിയുള്ള ഒരു റിയല്‍ സ്റ്റോറിയാണ്‌ മേജര്‍രവി ലാലിനായി ഒരുക്കുന്നത്‌. ചിത്രത്തില്‍ ലാല്‍ വീണ്‌ടും മേജര്‍ മഹാദേവനായി വേഷമിടുമ്പോള്‍ എല്ലാ മലയാളിയും ലാലില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്‌ട്‌. കാരണം ലാല്‍ ഇന്ന്‌ പ്രേക്ഷകര്‍ക്ക്‌ ഒരു പട്ടാളക്കാരന്‍ കൂടിയാണ്‌. പട്ടാളക്കാരന്റെ മനസും ധൈര്യവും ലാലില്‍ പ്രകടമാകുമ്പോള്‍ അത്‌ ഏറെ ആവേശകരമായ ഒരു അനുഭവമാണ്‌ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത്‌.

തീര്‍ച്ചയായും ലാലിന്റെ പുതിയ ചിത്രവും ദേശ സ്‌നേഹമുണര്‍ത്തുന്നത്‌ തന്നെ. സ്ഥിരം കൊമേഴ്‌സ്യല്‍ ക്ലീഷേകള്‍ക്ക്‌ ഇടയിലും ലാല്‍ ഈ സിനിമകള്‍ക്കായി സമയം മാറ്റിവെക്കുമ്പോള്‍, ആ സിനിമ സ്വയം നിര്‍മ്മിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതും വാണിജ്യപരമായ ചിന്തികള്‍ക്കപ്പുറത്ത്‌ ഒരു കര്‍ത്തവ്യമെന്ന നിലയില്‍ ഈ സിനിമ ചെയ്യുമ്പോള്‍ അത്‌ പ്രേക്ഷകര്‍ക്ക്‌ ലാലിനോട്‌ ഏറെ അടുപ്പം തോന്നിപ്പിക്കാന്‍ ഇടയാകുന്നു.

ഇതേ അടുപ്പം തന്നെയാവണം അമിതാഭ്‌ ബച്ചനെ കാണ്‌ഡഹാര്‍ എന്ന മലയാള സിനിമയിലേക്ക്‌ എത്തിച്ചതും, എല്ലാ മലയാളീ പ്രേക്ഷകരും ലാലിന്റെ പുതിയ സിനിമക്കായി കാത്തിരിക്കുന്നതും. അതുകൊണ്‌ട്‌ തന്നെ കാണ്‌ഡഹാറിലെ ലാല്‍ പ്രേക്ഷകര്‍ക്ക്‌ ഒരു സൂപ്പര്‍താരമല്ല. മറിച്ച്‌ ദേശസ്‌നേഹമുണര്‍ത്തുന്ന ആവേശമായിട്ടാണ്‌ ലാല്‍ പുതിയ ചിത്രത്തില്‍ പട്ടാള വേഷമണിഞ്ഞ്‌ നില്‍ക്കുന്നത്‌. അത്‌ തന്നെയാണ്‌ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും. താര പരിവേഷത്തിന്‌ അപ്പുറത്ത്‌ ലാലിന്റെ വ്യക്തിത്വം സമൂഹത്തിന്റെ നെടുനായകത്വം വഹിക്കുകയാണിവിടെ. അതുകൊണ്‌ടു തന്നെ കാണ്‌ഡഹാറിനായി ഇവിടെ കാത്തിരിക്കുകയാണ്‌ പ്രേക്ഷകര്‍. ലാല്‍ എന്ന സൈനികന്റെ പുതിയ പോരാട്ടങ്ങള്‍ കാണുന്നതിന്‌ വേണ്‌ടി.

Reported by Deepika
26th July 2010 08:08:45 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations