Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നവ്യാനായര്‍ അമ്മയാകാനൊരുങ്ങുന്നു
നടി നവ്യാനായര്‍ അമ്മയാകാനൊരുങ്ങുന്നു. ഹരിചന്ദനം എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരത്ത്‌ എത്തിയപ്പോഴാണ്‌ നവ്യ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്‌. ജനുവരിയിലായിരുന്നു നവ്യസന്തോഷ്‌ മേനോന്‍ ദമ്പതികളുടെ വിവാഹം. വിവാഹ ശേഷം മുംബൈയില്‍ ആയിരുന്ന നവ്യക്ക്‌ മുംബൈ മടുത്തെന്നും കേരളത്തിലെക്കോ ചെന്നൈലെക്കോ മടങ്ങുമെന്നും വാര്‍ത്ത പരന്നിരുന്നു. മാത്രമല്ല ചേരന്റെ തമിഴ്‌ ചിത്രത്തിലൂടെ നവ്യ സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോകുന്നു എന്നും കേട്ടിരുന്നു.

എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌. വിവാഹം കഴിഞ്ഞ സമയത്ത്‌ ഒട്ടേറെ നല്ല ഓഫറുകളുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭകാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന അസ്വസ്‌ഥതകള്‍ മൂലം അവയൊക്കെ ഒഴിവാക്കുകയായിരുന്നുവെന്ന്‌ നവ്യ വ്യക്‌തമാക്കി. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഹരിചന്ദനം എന്ന ചിത്രം വിവാഹത്തിനു മുന്‍പേ കമ്മിറ്റ്‌ ചെയ്‌തതാണ്‌. ഭൂരിഭാഗം ചിത്രീകരണം വിവാഹത്തിനു മുന്‍പ്‌ തീര്‍ന്നിരുന്നു.

ശേഷിക്കുന്ന കുറച്ചു ഭാഗങ്ങള്‍ക്കായാണ്‌ നവ്യ തിരുവനന്തപുരത്തെത്തിയത്‌. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ്‌ നവ്യയ്‌ക്കുള്ളത്‌. സുരേഷ്‌ഗോപിയാണ്‌ ചിത്രത്തിലെ നായകന്‍. വിവാഹ ശേഷം ഓഫറുകളൊന്നും സ്വീകരിക്കാത്ത നവ്യ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്‌ ശേഷം മുംബൈക്ക്‌ മടങ്ങും. നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം തനിക്കു മുംബൈയില്‍ ലഭിക്കുന്നുണ്ട്‌ എന്നും അവിടെ ആള്‍ക്കാര്‍ തിരിച്ചറിയുമെന്നുള്ള പേടികൂടാതെ ഇറങ്ങിനടക്കാമെന്നും വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതായും നവ്യാനായര്‍ അറിയിച്ചു. നല്ലൊരു കുഞ്ഞിനെ വേണമെന്നാണ്‌ ഏതൊരു സ്‌ത്രീയെയും പോലെ തന്റെയും ആഗ്രഹമെന്നും നവ്യ പറയുന്നു.

Reported by Mangalam
26th July 2010 06:24:45 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations