Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോണ്‍ഗ്രസിന്റെ 'ബെല്ലാരി ചലോ' യാത്രക്ക് ഉജ്ജ്വല തുടക്കം
 
ബംഗളൂരു: അനധികൃത ഖനനത്തിനും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ രണ്ട് വര്‍ഷത്തെ ദുഷ്ഭരണത്തിനുമെതിരെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തുന്ന 'ബെല്ലാരി ചലോ' പദയാത്രക്ക് ബംഗളൂരുവില്‍ ഉജ്ജ്വല തുടക്കം. സാംസ്‌കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്‌ച രാവിലെ എട്ടിന് ബംഗളൂരു ഫ്രീഡം പാര്‍ക്കിലാണ് റാലിക്ക് തുടക്കമായത്. 15 ദിവസം കൊണ്ട് ആറ് ജില്ലകളിലെ 320 കിലോമീറ്ററിലൂടെ നടക്കുന്ന പദയാത്ര അനധികൃത ഖനനത്തിന്റെ കേന്ദ്രമായ ബെല്ലാരിയില്‍ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന റാലിയോടെ സമാപിക്കും. റാലിയുടെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ഫ്രീഡം പാര്‍ക്കില്‍ ഒത്തുകൂടിയത്.

സംസ്ഥാനത്തെ ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ അധികാരമാണ് റാലിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഡി.കെ ശിവകുമാറും സംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനി എച്ച്.എസ് ദൊരെസ്വാമി, സാംസ്‌കാരിക പ്രവര്‍ത്തകരായ യു.ആര്‍ അനന്തമൂര്‍ത്തി, ബരഗൂര്‍ രാമചന്ദ്രപ്പ, ബി.ടി ലളിതാ നായ്ക്ക്, പ്രൊഫ.രവിവര്‍മ കുമാര്‍, സി.എസ് ധ്വാരകനാഥ് എന്നിവരും 'ബെല്ലാരി ചലോ' യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തുന്നത്. മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ എന്ന നിലയില്‍ പ്രതിദിനം 20 കിലോമീറ്റര്‍ നടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്തെ അനധികൃത ഖനനം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പദയാത്ര നടത്തുന്നത്.

Reported by Madhyamam
26th July 2010 12:50:42 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations