Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മംഗലാപുരം വിമാനത്താവളം: പുതിയ ടെര്‍മിനല്‍ രണ്ടിന് പ്രവര്‍ത്തനം തുടങ്ങും
മംഗലാപുരം: ബജ്‌പെ വിമാനത്താവളത്തിന്റെ ഭാഗമായി കെചാര്‍ ഗ്രാമത്തില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ ആഗസ്റ്റ് രണ്ടിന് പ്രവര്‍ത്തനം തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡയറക്ടര്‍ എം.ആര്‍. വാസുദേവ് പറഞ്ഞു. കഴിഞ്ഞ മേയ് 15നാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍വഹിച്ചത്. മേയ് 22ന് എയര്‍ ഇന്ത്യയുടെ എക്‌സ്‌പ്രസ് വിമാനം ദുരന്തത്തില്‍പെട്ട് 158 പേര്‍ മരിച്ചതോടെ പുതിയ ടെര്‍മിനലില്‍ നിന്ന് വിമാനം പറന്നുയരാനുള്ള കാത്തിരിപ്പ് നീളുകയായിരുന്നു. അതിനിടെ, വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ എബ്രഹാമിനെ തരം താഴ്ത്തി എം.ആര്‍. വാസുദേവിനെ പുതിയ ഡയറക്ടറാക്കി നിയമിക്കുകയും ചെയ്തു. പുതിയ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ച പീറ്റര്‍ എബ്രഹാമിനെ കോയമ്പത്തൂര്‍ വിമാനത്താവളം ഡയറക്ടറായി കഴിഞ്ഞ ദിവസം മാറ്റി. പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ദിവസം ഉടന്‍ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Reported by Madhyamam
25th July 2010 10:57:18 AM
 
 
Comments for this news
 
Name: Abdul kader/auh,uae. Date: 25th July 2010 10:39:58 PM
Comments: ലുഗജെ ഇനി എളുപ്പത്തില്‍ കിട്ടുമെന്ന് വിശ്വസിക്കുന്നു. what about BLACK ബോക്സ്‌?
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations