Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 29 ന്
 
ദോഹ. ഖത്തറില പ്രമുഖ വ്യാപാര സംരംഭമായ ക്വാളിറ്റി ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഈ മാസം 29 ന് നടക്കുമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ധീന്‍ ഒളകര അറിയിച്ചു. ഖത്തറില്‍ നിലവിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകെള അപേക്ഷിച്ച് ഒട്ടേറെ സവിശേഷതയുള്ള ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സവിശേഷമായ ഷോപ്പിംഗ് അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് റമദ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സല്‍വ റോഡില്‍ ടാറ്റ റൗണ്ടബൗട്ടിനടുത്ത് പണിതീര്‍ത്ത വിശാലമായ വ്യാപാര സമുച്ഛയത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. . ഖത്തറില്‍ അതിവേഗം പുരോഗമിച്ചുവരുന്ന ഏരിയ എന്ന നിലയിലാണ് പുതിയ പദ്ധതിക്ക് സല്‍വ റോഡ് തെരഞ്ഞെടുത്തതെ ന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ദോഹയിലെ തിരക്ക് കൂടിയപ്പോള്‍ ധാരാളം സ്വദേശികളും വിദേശികളും വിശാലമായ താമസ സ്ഥലം ആഗ്രഹിച്ച് സല്‍വ റോഡിലും സമീപ പ്രദേശങ്ങളിലും താമസമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഷോപ്പിംഗിനായി ദോഹയിലേക്ക് വരുന്നതും പോകുന്നതും വളരെ പ്രയാസകരമായതിനാല്‍ തങ്ങളുടെ സമീപ പ്രദേശത്ത് വരുന്ന പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്ന് മികച്ച സാധനങ്ങളും സേവനങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ ആത്മാര്‍ഥത, ഉപഭോക്താക്കളുടെ പിന്തുണ, മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തബോധം എന്നിവയുടെ പിമ്പലമാണ് ക്വാളിറ്റി ഗ്രൂപ്പിന്റെ വിജയരഹസ്യമെന്ന് ശംസുദ്ധീന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കച്ചവടരംഗത്തുള്ള ഗ്രൂപ്പിന്റെ പരിചയവും ചില്ലറ വില്‍പന രംഗത്തെ ആത്മവിശ്വാസവും കൈമുതലാക്കി തുടങ്ങുന്ന ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും ഒരു പുതിയ അനുഭവമാക്കി മാറ്റുമെന്ന് ശംസുദ്ധീന്‍ പറഞ്ഞു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സംവിധാനത്തിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് എല്ലാ നിലവാരത്തിലുമുള്ള ഉപഭോക്താക്കളേയും ലക്ഷ്യംവെക്കുന്നതായും എല്ലാതരം ഉല്‍പന്നങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുമെന്നും ശംസുദ്ധീന്‍ പറഞ്ഞു. മികച്ച സാധനങ്ങള്‍ കുറഞ്ഞ വിലക്ക് എന്നതാണ് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മുഖമുദ്രയെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണ പിള്ള പറഞ്ഞു. പ്രയാസ രഹിതമായ ഷോപ്പിംഗ് ഉറപ്പ് വരുത്തുവാന്‍ 32 ക്യാഷ് കൗണ്ടറുകളാണ് സംവിധാനിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലാണ് സൂപ്പര്‍മാര്‍ക്കറ്റ് സംവിധാനിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, , മാംസം, മല്‍സ്യം , ഫാസ്റ്റ് ഫുഡ്, ബേക്കറി, പാല്‍ ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷമായ രീതിയില്‍ പ്രദര്‍ശിപ്പിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതാണ്. ലോകോത്തര ബ്രാന്‍ഡുകള്‍ ഇടത്തട്ടുകാരില്ലാതെ നേരിട്ട് ശേഖരിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗ് ഉല്ലാസകരമാക്കി മാറ്റും. ഫസ്റ്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് സ്റ്റോര്‍ വിവിധ ബ്രാന്‍ഡുകളിലുള്ള റെഡിമെയിഡ് വസ്ത്രങ്ങള്‍, സാരീ ഹൗസ് , ഫൂട്ട് വെയര്‍, ലഗേജുകള്‍, ഇലക്ട്രിക്, ഇലക്‌ട്രോണിക് സാധനങ്ങള്‍, കാര്‍ കെയര്‍ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ , സ്റ്റേഷ.നറി സാധനങ്ങള്‍ തുടങ്ങിയവയാല്‍ ധന്യമാണ്. പ്രശസ്തമായ ഇരുപതോളം ജ്വല്ലറികളുടെ ഷോറൂമുകളുള്ള ഗോള്‍ഡ് സെന്റര്‍, വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്, മൊബൈല്‍ ഫോണ്‍ കൗണ്ടറുകള്‍ , ഫ്‌ളവര്‍ ഷോപ്പ്, വാച്ച് ഷോറൂമുകള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫര്‍ണീച്ചര്‍ ശേഖരം, എന്നിവയും ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റിനെ കുടുംബങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാക്കും. ഉപഭോക്താക്കളുടെ അഭിരുചിക്കൊത്ത് വിഭവങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ആത്മാര്‍ഥതയും സേവനതല്‍പരതയും കൈമുതലാക്കിയ ജീവനക്കാരാണ് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മറ്റൊരു സവിശേഷത. 1500 ല്‍ അധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, , സൗകര്യപ്രദമായ ലൊക്കേഷന്‍ തുടങ്ങിയവയും ഈ ഹൈപ്പര്‍മാര്‍ക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ക്വാളിറ്റി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. അധികം താമസിയാതെ വകറയിലും ഇബ്‌നു മഹ് മൂദിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും. ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണ പിള്ള, ഡയറക്ടര്‍ അബ്ദുല്‍ റഷീദ്, ഗ്രൂപ്പ് ഫൈനാന്‍സ് കണ്‍ട്രോളര്‍ മിന്‍സ് മാത്യൂ, പര്‍ച്ചേയ്‌സ് മാനേജര്‍ സനീഷ് എ.ബി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
25th July 2010 12:42:47 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations