Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നത് വൃക്ക തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്
 
കുവൈത്ത്‌സിറ്റി: വിപണിയില്‍ ലഭിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ മിക്കതും ആരോഗ്യത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണെന്ന് കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ ലക്ചററും ഫിസിയോതെറാപിസ്റ്റുമായ ജമീല ദഹ്‌റാബ് പറഞ്ഞു.  ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എനര്‍ജി ഡ്രിങ്ക് കമ്പനികള്‍ അവകാശപ്പെടുന്ന  ഗുണമൊന്നും ഉല്‍പന്നത്തിന് ഇല്ലെന്ന് വ്യക്തമായതായും ഇവര്‍ തുടര്‍ന്നു.അല്‍പനേരത്തേക്ക് ഉന്മേഷം തോന്നാമെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ പലതും മാരകങ്ങളാണ്.  സാധാരണ സോഫ്റ്റ് ഡ്രിങ്കിനേക്കാള്‍ അപകടകരമായ വസ്തുക്കളും എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളുടെ നിരന്തരമുള്ള ഉപയോഗം പ്രമേഹവും ഉദരരോഗവും മാത്രമല്ല, വൃക്ക തകരാറിന് വരെ കാരണമാകും. കുവൈത്തി യുവസമൂഹത്തില്‍ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണന്ന് ജമീല ദഹ്‌റാബ് ചൂണ്ടിക്കാട്ടി.
23rd July 2010 09:43:59 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations