Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ദി ത്രില്ലര്‍
 

ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് നിരഞ്ജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ത്രില്ലര്‍'. പ്രമാണിക്കുശേഷം ഉണ്ണിക്കൃഷ്ണന്‍ ബി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന 'ദി ത്രില്ലര്‍' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പൂനം കൌള്‍, മല്ലികാ കപൂര്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധിഖ്, ലാലു അലക്സ്, വിജയരാഘവന്‍, പുതുമുഖം പ്രജന്‍, റിയാസ് ഖാന്‍, സമ്പത്ത്, പി. ശ്രീകുമാര്‍, കൊല്ലം തുളസി, ബിജു പപ്പന്‍, സുബൈര്‍, ആനന്ദ്, വിന്‍സന്റ് അശോക, ശിവജി ഗുരുവായൂര്‍, ഉമ പത്മനാഭന്‍ തുടങ്ങിയവരാണ് ത്രില്ലറിലെ മറ്റു പ്രമുഖ താരങ്ങള്‍.

ഡിവൈഎസ്പി സദാശിവന്റെ മകനാണ് നിരഞ്ജന്‍. ഒരു ഹവാല കേസന്വേഷണത്തിനിടയില്‍ ശത്രുക്കളുടെ ചതിയിലകപ്പെട്ട് ജോലി നഷ്ടപ്പെട്ട സദാശിവന്‍ പലപ്പോഴും മകന്റെ മുന്നില്‍ എത്താറില്ല. സത്യസന്ധനും ധീരനുമായ മകന്റെ മുന്നില്‍ നില്‍ക്കാന്‍ സദാശിവന് കുറ്റബോധം അനുവദിക്കുന്നില്ല.

ഇതിനിടയിലാണ് നിരഞ്ജന് പുതിയൊരു കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കേണ്ടിവരുന്നത്. നടുറോഡില്‍വച്ച് ഒരു വാഹനാപകടത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സൈമണ്‍ പാലത്തുങ്കലിന്റെ കേസാണ് നിരഞ്ജന്‍ ഏറ്റെടുത്തത്. ആ കേസന്വേഷണവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരനായ പോലീസ് ഓഫീസര്‍ നിരഞ്ജന്‍ നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളാണ് 'ദി ത്രില്ലര്‍' എന്ന ചിത്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ബി ദൃശ്യവത്കരിക്കുന്നത്.

'ഇതൊരു സാധാരണ ഒരു പോലീസ് സ്റോറിയല്ല ഒരു പോലീസ് ഓഫീസറുടെ ഔദ്യോഗികകാര്യങ്ങളേക്കാള്‍ ഉപരിയായി അയാളുടെ കുടുംബബന്ധങ്ങളും മാനസിക പ്രശ്നങ്ങളുമാണ് ഇതില്‍ ചിത്രീകരിക്കുന്നത് ഞ. ഇതില്‍ പ്രണയമുണ്ട്, സംഗീതമുണ്ട്, ഹൃദയബന്ധങ്ങളുടെ തീവ്രതയുണ്ട്'. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

കുടിപ്പക ഏറ്റവും കൂടുതലുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സത്യസന്ധനായ ഒരു ചെറുപ്പക്കാരന്‍ ഓഫീസര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന പ്രമേയം. ഐജി ജോര്‍ജ് ജോസഫാണ് ചീഫ് ഇന്‍വെസ്റിഗേഷന്‍ ഓഫീസര്‍. ഗുരുസ്ഥാനീയനായ എ.ഡി.ജി.പി ബാലഗോപാല്‍ നിരഞ്ജനെ സഹായിക്കാന്‍ കൂടെയുണ്െടങ്കിലും കമ്മീഷണര്‍ മന്‍മോഹന്‍ പലപ്പോഴും വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും മാര്‍ട്ടിന്‍ ദിനകര്‍ കേരളത്തിലെത്തുന്നതോടെ നിരഞ്ജന് ജോലിഭാരം കൂടുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

സദാശിവനായി വിജയരാഘവനും ജോര്‍ജ് ജോസഫായി ലാലു അലക്സും മന്‍മോഹനായി ആനന്ദും മാര്‍ട്ടിന്‍ ദിനകരനായി സമ്പത്തും സൈമണ്‍ പാലത്തുങ്കലായി പുതുമുഖം പ്രജനും അഭിനയിക്കുന്നു.

ഭരണി കെ. ധരനാണ് കാമറാമാന്‍. കല- ബോബന്‍, വസ്ത്രാലങ്കാരം- എസ്.ബി. സതീശന്‍, മേക്കപ്- റോഷന്‍, സ്റില്‍സ്- ഷജില്‍ ഒബ്സ്ക്യൂറ, പരസ്യകല- കോളിന്‍സ് ലിയോഫില്‍, എഡിറ്റിംഗ്- മനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, അസോസിയേറ്റ് ഡയറക്ടര്‍- ജയകുമാര്‍, സഹസംവിധാനം- ഷൈനു സി. മണമ്പൂര്, സുഹാസ് അശോകന്‍, സംവിധാനസഹായികള്‍- ബിജു അറയ്ക്കപ്പടി, യെല്‍ദോ, ജോര്‍ജ്, വിപിന്‍ദാസ്, പ്രൊഡക്ഷന്‍ മാനേജര്‍- രാജു അരോമ, പ്രസാദ് ഷൊര്‍ണൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡ. എക്സിക്യൂട്ടീവ്- സജി കുണ്ടറ, പ്രൊഡ. കണ്‍ട്രോളര്‍- അരോമ മോഹന്‍.

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് നവാഗതനായ ധരണാണ്. മംമ്ത മോഹന്‍ദാസ്, അല്‍ഫോന്‍സ്, ബെന്നി ദയാല്‍, ശ്വേത, സുനിത പാര്‍ത്ഥസാരഥി എന്നിവരാണ് ഗായകര്‍. തിരുവനന്തപുരം, മൈസൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

Reported by Deepika
21st July 2010 04:46:51 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations