Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ചൈനീസ്‌ പയ്യന്‍മാര്‍ക്ക്‌ പെണ്ണില്ല
ബെയ്‌ജിങ്‌: ചൈനയില്‍ പെണ്‍കുട്ടികളുടെ ഡിമാന്‍ഡ്‌ വര്‍ധിക്കുന്നു. പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിനാല്‍ ചൈനീസ്‌ യുവാക്കള്‍ക്ക്‌ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളില്ലാതാവുന്നതാണ്‌ പെണ്‍കുട്ടികളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്‌. അടുത്ത പത്തു വര്‍ഷത്തിനിടെ 2.3 കോടി ചൈനീസ്‌ യുവാക്കള്‍ക്കു വധുക്കളെ ഉടനെ കിട്ടില്ലെന്നു ചൈനീസ്‌ അക്കാദമി ഓഫ്‌സോഷ്യല്‍ സയന്‍സിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2005ലെ സെന്‍സസ്‌ അനുസരിച്ചു ചൈനയില്‍ 120 ആണ്‍കുട്ടികള്‍ക്ക്‌ 100 പെണ്‍കുട്ടികളേ ജനിക്കുന്നുള്ളൂ. ആഗോള ആണ്‍ പെണ്‍ അനുപാതം 107: 100 ആണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ്‌ ഗ്രാമങ്ങളിലെ ചെറുപ്പക്കാരാണ്‌ വധൂക്ഷാമം കൂടുതല്‍ അനുഭവിക്കുന്നത്‌. നഗരത്തില്‍നിന്നെത്തുന്ന കൂടുതല്‍ വരുമാനമുള്ള വരനെ സ്വീകരിക്കാന്‍ ഗ്രാമീണ യുവതികള്‍ താല്‍പര്യം കാട്ടുന്നതോടെ ഗ്രാമീണ യുവാക്കള്‍ ഗതികേടിലാകുന്നു. ഇങ്ങനെപോയാല്‍ പെണ്ണിനെ കിട്ടാന്‍ 'പുരുഷധനവുമായി ചൈനസ്‌ പയ്യന്‍മാര്‍ 'ക്യൂ നില്‍ക്കുന്നത്‌ വൈകാതെ കാണാം. ഇനി പെണ്ണിനു പകരം വയ്‌ക്കാന്‍ വില കുറഞ്ഞ മറ്റെന്തെങ്കിലുമായി ചൈനക്കാര്‍ വരുമോയെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്‌.

Reported by Mangalam
12th July 2010 08:03:53 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations