Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
നല്ല ഉറക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കും
 

വാഷിംങ്ടണ്‍: നല്ല ഉറക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ  ഗവേഷകരായ മിഖായേല്‍ സ്‌ക്കള്ളിനും സംഘവുമാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ഉറക്കത്തിന് മുന്‍പ് ചെയ്യേണ്ട കാര്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ ഓര്‍ക്കുന്നതും, അന്നേ ദിവസമുണ്ടായ സംഭവങ്ങള്‍ ഓരോന്നായി ഓര്‍മിക്കുന്നതും ഒരാളിലെ ഓര്‍മ്മശക്തി വള്‍ധിപ്പിക്കാന്‍ സഹായകമാണ് എന്നാണ് ഗവേഷകരുടെ നിഗമനം. ഇതിന് ശേഷം നന്നായി ഉറങ്ങിയാല്‍ ഇനിയും ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. ഇതിനെ 'പ്രോസ്‌പെക്ടീവ് മെമ്മറി' എന്നാണ് ഗവേഷകള്‍ വിളിച്ചത്.

മരുന്നു കഴിക്കേണ്ട കാര്യങ്ങള്‍,  സുഹൃത്തിന്റെ പിറന്നാളിന് ആശംസ അറിയിക്കാനുള്ള കാര്യങ്ങള്‍ മുതലായവ ഓര്‍ത്തിരിക്കാനുള്ള കഴിവ് നല്ല ഉറക്കത്തിലൂടെ ലഭിക്കുമെന്നാണ് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നത്. ഓര്‍മ്മശക്തി വര്‍ധിക്കാന്‍ ഉറക്കം നല്ലതാണെന്ന കണ്ടെത്തല്‍ പുറത്ത് വന്നതിനെ ശാസ്ത്ര ലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഗവേഷകരുടെ പഠനത്തിന്റെ വിശദവിവരങ്ങള്‍ വാഷിംങ്ടണ്‍ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗത്തിന്റെ  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

02nd July 2010 04:10:27 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations