Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും
 

ലണ്ടന്‍: ബീറ്റ്‌റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്റെ അംശത്തിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. നൈട്രേറ്റ് ഗുളിക കഴിച്ചവര്‍ക്കും, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചവര്‍ക്കും 24 മണിക്കൂറിനുള്ളില്‍ തന്നെ രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ കുറവ് വന്നതായി ഇവര്‍ കണ്ടെത്തി.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം വിഷമിക്കുന്നവര്‍ക്കും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രകൃതിദത്തമായ പരിഹാരം അന്വേഷിക്കുന്നവര്‍ക്കും  ഇതൊരു സന്തോഷവാര്‍ത്തയാണ്. രക്തത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അംശം വര്‍ധിപ്പിച്ചാണ് ബീറ്റ്‌റൂട്ട് രക്തസമ്മര്‍ദ്ദത്തെ ചെറുക്കുന്നതെന്ന് ക്യൂന്‍ മേരി സര്‍വ്വകലാശാലയിലെ ഇന്ത്യക്കാരിയായ പ്രൊഫസര്‍ അമൃത അലുവാലിയ പറഞ്ഞു.ഈ പഠന വിവരങ്ങളെല്ലാം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Reported by Madhyamam
01st July 2010 03:45:55 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations