Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാപ്പി വായില്‍ ക്യാന്‍സര്‍ വരുന്നതിനെ ചെറുക്കുന്നു
 

ന്യൂയോര്‍ക്ക് :ഒരു ദിവസം നാലു കപ്പ് കാപ്പി വരെ കുടിക്കുന്നത് വായില്‍ ക്യാന്‍സര്‍ വരുന്നതിനെ ചെറുക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ മിതമായ തോതില്‍ മാത്രമേ കാപ്പി കുടിക്കാന്‍ പാടുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തു ഹൃദയാഘാതത്തിനും, രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും കാരണമാകുന്നത് കൊണ്ടാണിത്.

ആന്റി ഓക്‌സിഡന്റുകളടക്കം കാപ്പിയിലുള്ള ആയിരക്കണക്കിന് രാസവസ്തുക്കള്‍ പല തരത്തിലുള്ള ക്യാന്‍സറിനെ ചെറുക്കുന്നുവെന്നാണ് കണ്ടെത്തല്‍.യൂറോപ്പിലും, മധ്യ അമേരിക്കയിലുമാണ് പഠനങ്ങള്‍ നടന്നത്. 5,000 ക്യാന്‍സര്‍ രോഗികളുടെയും  9,000 പൂര്‍ണ ആരോഗ്യവാന്‍മാരുടെയും കാപ്പി കുടിക്കുന്ന ശീലവും ഭക്ഷണശീലവും  ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വിശകലനം ചെയ്യപ്പെട്ടു. കാപ്പി നിത്യവും കുടിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 39 ശതമാനം ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ നിന്ന് വെളിപ്പെട്ടത്.

'ഞങ്ങള്‍ പഠനത്തിനായി നിരവധി പേരെ പരീക്ഷിച്ചു. ഇത് ഞങ്ങള്‍ക്ക് കാപ്പിയും, ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെ നന്നായി നിര്‍വചിക്കാന്‍ സഹായകമായി.'സാര്‍ട്ട് ലെയ്ക്ക് പട്ടണത്തിലെ ഉട്ടാ സര്‍വ്വകലാശാല പ്രൊഫസര്‍ മിയാ ഹഷിബേ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാപ്പിയും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനങ്ങള്‍ മിക്കപ്പോഴൂം പരസ്‌പര വിരുദ്ധമായ നിഗമനങ്ങളിലായിരിക്കും എത്തിച്ചേരുക. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം പോലെ തന്നെ കാപ്പിയും ഒരു പരിധി വരെ ക്യാന്‍സറിനു കാരണമാകുമെന്നാണ് മുന്‍പ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ചാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Reported by Madhyamam
24th June 2010 04:37:12 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations