Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കയറ്റുമതിയിലും വര്‍ധന: വാഹനവിപണി കുതിക്കുന്നു
ന്യൂഡല്‍ഹി: വാഹന വ്യവസായരംഗത്ത് ഉണര്‍വിന്റെ പുത്തന്‍ സൂചന നല്‍കിക്കൊണ്ടു വാഹന വില്‍പന കുതിച്ചുകയറുന്നു. മേയില്‍ 12,08,851 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പന നടത്തിയത് 9,29,917 യൂണിറ്റുകളാണ്. പ്രതിശീര്‍ഷ വരുമാനത്തിലുണ്ടായ വര്‍ധനയാണു വാഹന വില്‍പന കൂട്ടിയ ഘടകമെന്നു സൊസൈറ്റി ഒാഫ് ഇന്ത്യന്‍ ഒാട്ടമൊബീല്‍ മാനുഫാക്ചറേഴ്സ് (സിയാം) പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ഉണര്‍വു കൈവരിച്ചതിന്റെ സൂചനയായും ഇതിനെ കാണാമെന്നു സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ പറഞ്ഞു. അതേസമയം, സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ വാഹന നിര്‍മാണ വ്യവസായത്തിന് നിര്‍ണായകമാകുമെന്നും മാഥൂര്‍ പറഞ്ഞു. പലിശനിരക്കിലെ സ്ഥിരതയും, വാഹന വായ്പയിലെ ലഭ്യതയും വില്‍പന ഉയര്‍ത്തിയ മറ്റു ഘടകങ്ങളാണ്. മൊത്തം 1,48,481 കാറുകള്‍ കഴിഞ്ഞമാസം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ 1,13,810 യൂണിറ്റുകളായിരുന്നു. വര്‍ധന 30.46%. മികച്ച കാലവര്‍ഷവും, പലിശനിരക്കിലെ സ്ഥിരതയും വാഹന വില്‍പനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും സിയാം ചൂണ്ടിക്കാട്ടുന്നു. അതേസമയം, നാണ്യപ്പെരുപ്പ നിരക്കിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നു. ഇരുചക്ര വാഹന വില്‍പനയില്‍ രേഖപ്പെടുത്തിയ വര്‍ധന 28.66%. മോട്ടോര്‍സൈക്കിള്‍ വില്‍പന മുന്‍വര്‍ഷം മേയിലെ 5,76,537 യൂണിറ്റുകളില്‍ നിന്നു കഴിഞ്ഞ മാസം 7,25,311 യൂണിറ്റുകളായി ഉയര്‍ന്നു. ഹീറോ ഹോണ്ടയുടെ വില്‍പന 11.74% കൂടി 4,01,320 ലെത്തി. ബജാജ് ഒാട്ടോ 1,91,726 യൂണിറ്റുകള്‍ വില്‍പന നടത്തി. വളര്‍ച്ച 68.73%. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പനയില്‍ ഉണ്ടായ വര്‍ധന 21.21%. ഇത് 52,319 യൂണിറ്റുകളിലെത്തി. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 55,110 യൂണിറ്റുകള്‍ വിറ്റഴിച്ചു. വര്‍ധന 52.24%. സ്കൂട്ടര്‍ വില്‍പനയില്‍ ഉണ്ടായ വളര്‍ച്ച 45.45%. ഇത് 1,57,509 ലെത്തി. വാണിജ്യവാഹന വില്‍പന 48,580 യൂണിറ്റുകളാണ്. വളര്‍ച്ച 57.71%. മൊത്തം 33,141 ത്രിചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. കയറ്റുമതിരംഗത്തും മികച്ച പ്രകടനം നല്‍കാന്‍ വാഹന വ്യവസായത്തിനു കഴിഞ്ഞു. മേയില്‍ 1,79,130 യൂണിറ്റുകള്‍ കയറ്റുമതി നടത്തി. മുന്‍വര്‍ഷം ഇതേ മാസത്തില്‍ കയറ്റുമതി നടത്തിയത് 1,19,749 യൂണിറ്റുകളാണ്. കയറ്റുമതിയില്‍ മുന്നില്‍ മോട്ടോര്‍ സൈക്കിളുകളാണ് - 1,16,832 യൂണിറ്റുകള്‍. 32,649 കാറുകള്‍ കയറ്റുമതി ചെയ്തു. വര്‍ധന 10.23%.
Reported by Manorama
10th June 2010 09:09:39 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations