Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഭാരതി എയര്‍ടെല്‍ - സെയിന്‍ ഇടപാട്‌ യാഥാര്‍ഥ്യമായി
കുവൈറ്റ്‌: ലോകവിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഭാരതി എയര്‍ടെല്‍ - സെയിന്‍ ഇടപാട്‌ യാഥാര്‍ഥ്യമായി. ഇനിമുതല്‍ കുവൈറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിനിന്റെ മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളൊഴികെയുള്ള അഫ്രിക്കയിലെ 15 രാജ്യങ്ങളിലുള്ള സംരംഭങ്ങള്‍ ഭാരതി എയര്‍ടെല്ലിന്‌ സ്വന്തമായി. 10.7 ബില്യന്‍ ഡോളറിന്റെ 7.89 ബില്യന്‍ ഡോളര്‍ ലഭിച്ചതായി സെയിന്‍ സിഇഒ നബില്‍ ബിന്‍ സലാമ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാക്കിയുള്ള സംഖ്യ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക്‌ ഒരു വര്‍ഷത്തിനകം ലഭിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സെയിനിന്റെ 1.7 ബില്യന്‍ ഡോളര്‍ ബാധ്യതകളും എയര്‍ടെല്‍ ഏറ്റെടുത്തിട്ടുണ്ട്‌ ടെലികോം രംഗത്തെ ചരിത്രപരമായ ഒരു ഇടപാടാണിതെന്ന്‌ നബില്‍ സലാമ കൂട്ടിച്ചേര്‍ത്തു. ഈ ഇടപാടില്‍ 3.3 ബില്യന്‍ ഡോളര്‍ സെയിനിനു ലാഭം കിട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നു. കുവൈറ്റിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ സെയിനില്‍ 24.6 ശതമാനം ഓഹരി സര്‍ക്കാരിന്റേതാണ്‌.
09th June 2010 02:25:23 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations