Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഡെങ്കിപ്പനിയെ സൂക്ഷിക്കുക

ഡെങ്കിപ്പനി രണ്ടു വിധത്തിലുണ്ട്. സാധാരണ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി എന്നിവയാണത്. സാധാരണ ഡെങ്കിപ്പനിയില്‍ ഉയര്‍ന്ന താപനില, തലവേദന, കണ്ണിന്റെ പിന്നില്‍ വേദന, ദേഹനൊമ്പരം, സന്ധിവേദന എന്നിവയുണ്ടാവും. ഗുരുതരമായി മാറാവുന്ന ഡെങ്കി ഹെമറാജിക് പനി വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും രോഗി ഷോക്ക് എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യാം. മരണംവരെ സംഭവിക്കാം.

കുട്ടികളിലാണ് ഇതു കൂടുതല്‍ മാരകം. രക്തസ്രാവം സാധാരണ പനി വന്നു രണ്ടുമൂന്നു ദിവസത്തിനു ശേഷമാണ് ഉണ്ടാവുന്നത്. ഉയര്‍ന്ന താപനില പല പ്പോഴും അഞ്ച്, ആറ് ദിവസങ്ങള്‍ നിന്നേക്കും. പനി സാധാരണ മൂന്നുനാലു ദിവസം കഴിയുമ്പോള്‍ കുറയുകയും പിന്നീട് കൂടുകയും 
ചെയ്യാം. ഡെങ്കിപ്പനി യുടെ കാരണം നാലുതരത്തിലുള്ള വൈറസുകളാണ്. കൊതുകുകടി മൂലമാണ് രോഗം മനുഷ്യരില്‍ എത്തുന്നത്. ഈഡിസ് ഈജിപ്റ്റി, ആല്‍ബോപിക്റ്റസ് പെണ്‍കൊതുകുകളാണു രോഗം പകര്‍ത്തുന്നത്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. പ്രത്യേകിച്ചും രാവി ലെയും വൈകിട്ടും.

ലക്ഷണങ്ങള്‍  
പെട്ടെന്നുണ്ടാവുന്ന ഉയര്‍ന്ന താപനില . ശക്തിയായ തലവേദന (പ്രത്യേകിച്ചു തലയുടെ ഉച്ചിയില്‍) . കണ്ണിന്റെ പിന്നിലെ വേദന, പ്രത്യേകിച്ചു കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ . ശരീരവേദന, സന്ധിവേദന, ഛര്‍ദി. കഠിനമായ വയറുവേദന . മൂക്ക്, വായ്, മോണ എന്നിവിടങ്ങളില്‍ നിന്നുള്ള രക്തസ്രാവം . കറുത്ത മലം . വല്ലാത്ത ദാഹം . തണുത്തു വിളറിയ തൊലി, പലപ്പോഴും കയ്യും കാലും തണുത്തിരിക്കും.

പകരുന്ന രീതി  
കൊതുകുകടി മൂലമാണ് രോഗം മനുഷ്യരില്‍ എത്തുന്നത്. ഡെങ്കിപ്പനി രോഗം ബാധിച്ച മനുഷ്യരെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകില്‍ എത്തുന്നു.

ഏറെക്കാലം ഇവ ജീവനോടെ കഴിയുന്നു. ഒരു കൊതുക് ശരാശരി മൂന്ന് ആഴ്ച വരെ ഈ വൈറസുമായി ജീവിച്ചേക്കാം.  ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകുകളുടെ പുറത്തും കാലിലും വെള്ളവരകള്‍ കാണാം. ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകുകള്‍ വീട്ടിലെ മുറികള്‍, ബാത്ത് റൂമിലെ ക്ളോസറ്റുകള്‍, ഇരുട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വിശ്രമിക്കുന്നത്.

മുന്‍കരുതലുകള്‍  
ഡെങ്കിപ്പനിക്കു കാരണമായ കൊതുകുകളെ ഇല്ലായ്മ ചെയ്യുകയാണു രോഗത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ സുപ്രധാന പോംവഴി. രക്തപരിശോധ നയുടെ അടിസ്ഥാനത്തിലാണു ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. വേദന സംഹാരികള്‍ കഴിവതും ഒഴിവാക്കുക. ആസ്പിരിന്‍, ബ്രൂഫന്‍ എന്നിവ പ്രത്യേകിച്ച് ഒഴിവാക്കുക. അവ ഒരുപക്ഷേ രക്തസ്രാവം വര്‍ധിപ്പിച്ചു ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാം. പാരസെറ്റമോള്‍ ഡോക്ടറുടെ ഉപദേശമനുസരിച്ചു നല്‍കുക. കഠിനമായ വയര്‍വേദന, കറുത്തമലം, മൂക്ക്, വായ്, ത്വക്ക് എന്നിവയിലെ രക്ത സ്രാവം എന്നിവ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. . ദിവസേന 10 മുതല്‍ 15 വരെ ഗാസ് ജലം കുടിക്കുക . രോഗികള്‍ക്കു പ്രത്യേകം കൊതുകുവലകള്‍ നല്‍കണം.

Reported by Manorama
03rd June 2010 03:52:05 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations