Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നട്ടെല്ലിന്റെ രോഗമുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ പുതിയ വിദ്യ

ന്യൂദല്‍ഹി: നിങ്ങള്‍ നട്ടെല്ലുസംബന്ധമായ അസുഖം മൂലം ക്ലേശിക്കുന്നുണ്ടോ? ഇതു മൂലം ശരീരഭാരം കുറയ്ക്കാന്‍  നിങ്ങള്‍ക്ക് കഴിയാറില്ലേ? വിഷമിക്കേണ്ട. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്റര്‍ (ഐ.എസ്.ഐ.സി) അതിനുള്ള പരിഹാരമാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഡാന്‍സ് തെറാപ്പി, യോഗ, പച്ചമരുന്നുകള്‍ കൂടാതെയുള്ള തിരുമ്മല്‍ ചികിത്സ എന്നിവയിലൂടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഐ.എസ്.ഐ.സി പറയുന്നത്.

കൈമുട്ടുകളുടെ സന്ധികള്‍ക്കുണ്ടാകുന്ന വേദനയും ഇങ്ങനെ കുറയ്ക്കാം എന്നാണ് സെന്ററിന്റെ ഗേവഷണത്തിനു നേതൃത്വം നല്‍കിയ ചിത്ര കട്ടാരിയ പറയുന്നത്. എന്നാല്‍, ശരീരഭാരം ലഘൂകരിക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നത് പരിശീലനം സിദ്ധിച്ചവരും, നട്ടെല്ലു രോഗികളുടെ പരിമിതികള്‍ മനസ്സിലാക്കുന്നവരും ആയിരിക്കണമെന്ന് കട്ടാരിയ ഓര്‍മ്മിപ്പിച്ചു.

Reported by Madhyamam
26th May 2010 04:07:23 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations