Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കമ്പ്യൂട്ടര്‍ പഠനം: ലാലുവിന്റെ പുതിയ ലീല
പട്‌ന: ട്വിറ്ററിലൊരു അക്കൗണ്ടില്ലെങ്കില്‍ എന്തു രാഷ്‌ട്രീയക്കാരന്‍ എന്നാണ്‌ ഇപ്പോള്‍ ഇന്ദ്രപ്രസ്‌ഥത്തിലെ ശൈലി. എഴുതാന്‍ അറിയാവുന്നവരെല്ലാം ട്വിറ്ററിലൊരു കമന്റിട്ട്‌ വിവാദവും മറ്റും സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്‌. കമ്പ്യൂട്ടര്‍ എന്ന കേട്ടാല്‍ ചതുര്‍ഥിയുള്ള ലാലു പ്രസാദ്‌ യാദവിന്‌ മാത്രം ഇത്‌ സഹിക്കുന്നില്ല. അങ്ങനെ ഒടുവില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ലാലു തീരുമാനിച്ചിരിക്കുകയാണ്‌. ലക്ഷ്യം ഒന്നു മാത്രം... ട്വിറ്ററില്‍ കയറണം... ട്വീറ്റ്‌ ചെയ്യണം...

മന്ത്രിസ്‌ഥാനം നഷ്‌ടമായതോടെ ലാലുവിനിപ്പം പഴയ പ്രതാപമില്ല. പണ്ട്‌ ലാലു വാ തുറക്കുന്നതും കാത്തിരുന്നവര്‍ ഇപ്പോള്‍ ലാലു അലറിവിളിച്ചാലും തിരിഞ്ഞുനോക്കുന്നില്ല. ട്വിറ്ററിനോട്‌ ലാലുവിന്‌ താല്‍പ്പര്യം തോന്നാല്‍ ഇതും ഒരു കാരണമായാണ്‌ വിലയിരുത്തുന്നത്‌. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വീണ്ടും സജീവമാകാനും ഇങ്ങനെ തന്റെ പ്രസ്‌താവനകളെ വീണ്ടും വാര്‍ത്തകളിലെത്തിക്കാനുമാണ്‌ ലാലുവിന്റെ ശ്രമം. കമ്പ്യൂട്ടര്‍ ജ്‌ഞാനം കുറവായതിനാല്‍ മക്കളുടെ സഹായത്തോടെ ഇ ലോകത്തേക്ക്‌ കടക്കാനാണ്‌ യാദവ നേതാവിന്റെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌ എന്നിവയെല്ലാം ഹൃദിസ്‌ഥമാക്കാനുള്ള ശ്രമത്തിലാണ്‌ ലാലുജി. പഠിച്ചുകഴിഞ്ഞാല്‍ ലാലു തമാശകക്കൊണ്ട്‌ ട്വിറ്ററും ഫേസ്‌ബുക്കുമെല്ലാം നിറയുമെന്നു സാരം.
Reported by Mangalam
25th May 2010 11:32:03 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations