Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മീനില്ലാതെ ചോറുണ്ണാന്‍ കൂട്ടാക്കാത്തവര്‍ക്ക്‌ ദുഃഖവാര്‍ത്ത: 40 വര്‍ഷം കഴിഞ്ഞാല്‍ കടലില്‍ മീനില്ല
യുണൈറ്റഡ്‌ നേഷന്‍സ്‌: മീനില്ലാതെ ഒരുനേരം പോലും ചോറുണ്ണാന്‍ കൂട്ടാക്കാത്തവര്‍ക്ക്‌ ദുഃഖവാര്‍ത്ത. 2050 ആകുമ്പോഴേക്കും കടലില്‍ ഒരു മീന്‍ പോലുമുണ്ടാകില്ലത്രേ. ഐക്യരാഷ്ട്രസഭ ഗ്രീന്‍ ഇക്കോണമി എന്ന പേരില്‍ ഉടന്‍ പുറത്തിറക്കുന്ന റിപ്പോര്‍ട്ടിലാണ്‌ ഞെട്ടിക്കുന്ന വിവരമുള്ളത്‌. 30 ശതമാനത്തോളം മത്സ്യസമ്പത്ത്‌ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇനി 40 വര്‍ഷത്തേക്കു കൂടി മാത്രമേ കടലില്‍ മത്സ്യം ഉണ്ടാവൂ എന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടലെന്ന്‌ ഗ്രീന്‍ ഇക്കോണമി പദ്ധതിയുടെ തല വന്‍ പവന്‍ സുഖ്‌ദേവ്‌ വാര്‍ത്താ ഏജന്‍സിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മൂന്നരക്കോടിയോളം മത്സ്യത്തൊഴിലാളികളാണ്‌ സജീവമായി മത്സ്യബന്ധന രംഗത്തുള്ളത്‌. ലോകജനസംഖ്യയുടെ എട്ടുശതമാനത്തോളം ഏതെങ്കിലും തരത്തില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ മത്സ്യ സമ്പത്ത്‌ സംരക്ഷിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന്‌ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആകിം സ്റ്റെയിനര്‍ നിര്‍ദേശിച്ചു.
20th May 2010 02:30:21 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations