Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാപ്പി കുടിക്കൂ... ഉറക്കം കളയൂ

ഉറക്കം മനുഷ്യന് അത്യാവശ്യമാണ്. ദിവസവും കൃത്യമായ അളവില്‍ ഉറങ്ങിയില്ലെങ്കില്‍ അത് മനുഷ്യന്റെ ശരീരത്തേയും മനസ്സിനേയും ഒരു പോലെ ബാധിക്കും. എന്നാല്‍ ഉറക്കം അമിതമായാലോ? ജോലിസമയങ്ങളിലും പഠനസമയങ്ങളിലും അനാവശ്യമായി ഉറക്കം കടന്നുവന്നാലോ? സംഗതി പ്രശ്‌നം തന്നെയാണ്.

അടുത്തകാലത്തായി ഇത്തരത്തില്‍ അനവസരത്തില്‍ കടന്നു വരുന്ന ഉറക്കം ഒഴിവാക്കാന്‍ ഒരു പോംവഴി പരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി, എന്താണെന്നല്ലേ? ജോലി സമയങ്ങളിലും മറ്റും ഉറക്കം വരുമ്പോള്‍ കഫീന്‍ അടങ്ങിയ കാപ്പിയോ മറ്റു പാനീയങ്ങളോ കുടിക്കണമെന്നാണ് പുതിയ കണ്ടെത്തല്‍. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലി ചെയ്യുന്നവരോ സാധാരണ ജീവിതശൈലിയില്‍ നിന്ന് വ്യത്യാസമുള്ള ജോലി ചെയ്യുന്നവര്‍ക്കോ ആണ് ഉറക്കം ഒരു പ്രശ്‌നമായി തീരാറുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ലോറി ഡ്രൈവര്‍മാരിലോ ഡോക്ടര്‍മാരിലോ സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരിലോ ആണ് പ്രധാനമായും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ഇവരെ മിക്കപ്പോയും ഉറക്കച്ചടവോടെയാണ് കാണാന്‍ സാധിക്കുക.

പരീക്ഷണത്തിന്റെ ഭാഗമായി കഫീന്‍ അടങ്ങിയ കോഫി ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുന്ന ഒരു ഗ്രൂപ്പിനും മറ്റു എനര്‍ജി ഡ്രിങ്കുകള്‍ ഇതേ തരത്തിലുള്ള മറ്റൊരു ഗ്രൂപ്പിനും നല്‍കി. ഫലം പുറത്തുവന്നപ്പോള്‍ കോഫി കഴിച്ച ആളുകള്‍ കൂടുതല്‍ നല്ല രീതിയില്‍ ജോലി ചെയ്തതായും ഇവരുടെ ഓര്‍മ്മശക്തി കൂടുതല്‍ മെച്ചപ്പെട്ടതായും കാണപ്പെടുകയുണ്ടായി.

Reported by Madhyamam
15th May 2010 03:52:54 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations