Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സ്വര്‍ണ വില വീണ്ടും കുതിച്ചു; പവന് 13,520 രൂപ
കൊച്ചി: രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുതിച്ചുകയറി. 240 രൂപയാണ് ബുധനാഴ്ച മാത്രം വര്‍ധിച്ചത്. പവന് 13,520 രൂപയാണ് ബുധനാഴ്ചത്തെ വില. ആഗോള വിപണിയിലെ കുതിപ്പാണ് ഇവിടെയും പ്രകടമായത്. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ഔണ്‍സിന് 1225.60 ഡോളര്‍ ആയിരുന്നു ബുധനാഴ്ചത്തെ സ്വര്‍ണ വില. തലേദിവസം 1217.20 ഡോളറില്‍നിന്നാണ് വില കയറിയത്. രാജ്യാന്തര വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ച ഒരുലക്ഷം കോടി ഡോളറിന്റെ അടിയന്തര പാക്കേജ് ഫലം കാണില്ലെന്ന ആശങ്കയാണ് വീണ്ടും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. പാക്കേജ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിലുണ്ടായ ഉണര്‍വ് താല്‍ക്കാലികമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. രാജ്യാന്തര വിപണിയില്‍ ആശങ്ക തുടരുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അക്ഷയ തൃതീയ എന്ന പേരില്‍ സ്വര്‍ണ വ്യാപാരികള്‍ ആരംഭിച്ച പുതിയ പ്രവണതക്ക് ഉയര്‍ന്ന സ്വര്‍ണ വില തടസ്സമാവില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഡിസംബറില്‍ സ്വര്‍ണ വില ഗ്രാമിന് 1725 എന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. പിന്നീട് കുറഞ്ഞു. ഈമാസം ഗ്രാമിന് 1605 രൂപക്കാണ് വ്യാപാരം ആരംഭിച്ചത്.
Reported by MDM
13th May 2010 01:33:30 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations