Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
BSNL‍ പുതിയ പരീക്ഷണത്തിന്
ന്യൂഡല്‍ഹി: ഭീമമായ നഷ്ടവും വരുമാനക്കുറവും നികത്താന്‍ ബിഎസ്എന്‍എല്‍ പുതിയ വഴി തേടുന്നു. സ്വകാര്യ മേഖലയില്‍ നിന്നു മികച്ച പ്രൊഫഷനലുകളെ കമ്പനി മാനെജ്മെന്‍റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഉയര്‍ന്ന ശമ്പളം ഓഫര്‍ ചെയ്ത് ചീഫ് എക്സിക്യുട്ടിവിനെ നിയോഗിക്കാനും ശ്രമം. ബിഎസ്എന്‍എല്‍ ബോര്‍ഡില്‍ ബിസിനസ് രംഗത്തു മികച്ച പരിചയമുള്ളവരെ ഉള്‍പ്പെടുത്തുന്ന കാര്യം കഴിഞ്ഞവാരം ചേര്‍ന്ന ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. ചീഫ് എക്സിക്യൂട്ടിവിനു വാര്‍ഷിക ശമ്പളം 10 കോടി രൂപ വരെ നല്‍കാന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയുണ്ടായി. ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അഞ്ചു കോടി രൂപ വരെ വാര്‍ഷിക ശമ്പളമായിരിക്കും ഓഫര്‍ ചെയ്യുക. ബിഎസ്എന്‍എല്ലിനെ ടെലികോം രംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുകയാണു ലക്ഷ്യം. പുതിയ നടപടികള്‍ എടുക്കാന്‍ ബിഎസ്എന്‍എല്ലിനു നിരവധി കടമ്പകളുണ്ടെന്നാണു മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിഎസ്എന്‍എല്‍ ഇപ്പോള്‍ പബ്ലിക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്‍റെയും ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് പബ്ലിക് എന്‍റര്‍പ്രൈസസിന്‍റെയും കീഴിലാണ്. അതുകൊണ്ടുതന്നെ ചീഫ് ജനറല്‍ മാനെജര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിയമനങ്ങള്‍ നടത്തുന്നതു സര്‍ക്കാരാണ്. ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്ര അധികാരം നല്‍കിയാല്‍ മാത്രമേ പുതിയ നീക്കങ്ങള്‍ ഫലവത്താകൂ. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറി പി.ജെ. തോമസ്, ബിഎസ്എന്‍എല്‍ സിഎംഡി കുല്‍ദീപ് ഗോയല്‍ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണു യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതുമാസം ബിഎസ്എന്‍എല്ലിന്‍റെ ലാഭത്തില്‍ 175 കോടിയുടെ കുറവാണുണ്ടായത്. 2004-2005 വര്‍ഷം 10,000 കോടി ലാഭമുണ്ടാക്കിയ കമ്പനി താഴോട്ടു പോവുന്നു. 2009-2010ല്‍ അറ്റ നഷ്ടമുണ്ടാവുമെന്നാണു കരുതുന്നത്.
04th May 2010 01:38:50 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations