Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നേരത്തേ പിറക്കുന്ന കുട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യത

പൂര്‍ണ വളര്‍ച്ചയെത്താതെ പിറക്കുന്ന കുഞ്ഞുങ്ങളില്‍ ജീവിതത്തിലുടനീളം ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഈയിടെ ബ്രിട്ടനിലെ ഗവേഷകര്‍ മാസം തികയാതെ പിറന്ന കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഏഴാം മാസത്തിലോ അതിന് മുമ്പോ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യത.

ഈ കുട്ടികള്‍ക്ക് 11 വയസ് പ്രായമാവുന്നതിന് മുമ്പേ തന്നെ പല തവണ ഇത്തരം രോഗങ്ങള്‍ വന്നിരിക്കും. മാത്രമല്ല , രോഗത്തിന്റെ രൂക്ഷത വളര്‍ച്ചയെത്തി ജനിച്ച കുഞ്ഞുങ്ങളെക്കാള്‍ ഇരട്ടിയുമായിരിക്കും. എന്നാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും മതിയായ ചികില്‍സ ലഭിക്കുന്നിലെന്നും ഗവേഷകര്‍ പറയുന്നു. പഠനം നടത്തിയ കുട്ടികളില്‍ നാലിലൊരാള്‍ ആസ്ത്മ രോഗിയാണ്. കുട്ടികളില്‍ 45 ശതമാനം പേര്‍ക്കും ശ്വാസ കോശ രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ 65 ശതമാനം പേര്‍ക്ക് അത്തരം അസുഖങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല.

പ്രായം കൂടുന്തോറും അസുഖം ഇല്ലാതാവുന്നുണ്ട്. എന്നാല്‍ ജീവിതത്തില്‍ പിന്നീടെപ്പോഴെങ്കിലും ഇവര്‍ക്ക് അസുഖം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.  ഇന്ന് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ഇങ്ങനെ പിറക്കുന്ന കുട്ടികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ ഭാവിയില്‍ ഇത്തരം രോഗികളുടെ എണ്ണവും കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Reported by Madhyamam
03rd May 2010 03:50:09 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations