Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
രാജ്യസഭയില്‍ കോടീശ്വരന്‍മാര്‍ 98 പേര്‍; ഒന്നാമത്‌ രാഹുല്‍ ബജാജ്‌
ന്യൂഡല്‍ഹി: ലോക്‌സഭയോളമില്ലെങ്കിലും കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഒട്ടും പിന്നിലല്ല രാജ്യസഭയും. വിവരാവകാശ നിയമം വഴി അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന്‌ സംഘടിപ്പിച്ച കണക്കനുസരിച്ച്‌ 98 കോടീശ്വരന്മാരാണ്‌ രാജ്യസഭയിലുള്ളത്‌.

ഇതില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ര്‌ടയില്‍ നിന്നുള്ള അംഗം രാഹുല്‍ ബജാജാണ്‌. ആസ്‌തി 300 കോടി. കര്‍ണാടകയില്‍ നിന്നുള്ള ജനതാദള്‍ (എസ്‌.) അംഗം എം.എ.എ. രാമസ്വാമിയും (278 കോടി) ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ അംഗം ടി. സുബ്രഹ്‌മണി റെഡ്‌ഡിയും (272 കോടി) തൊട്ടു പിറകിലുണ്ട്‌. സമാജ്‌വാദി പാര്‍ട്ടി അംഗമായ ചലച്ചിത്രതാരം ജയ ബച്ചന്‌ 215 കോടി രൂപയുടെയും പുറത്താക്കപ്പെട്ട നേതാവ്‌ അമര്‍ സിങ്ങിന്‌ 79 കോടിയും ആസ്‌തിയുള്ളതായാണ്‌ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ സഭയിലെത്തിച്ചത്‌ കോണ്‍ഗ്രസാണ്‌, 33 പേര്‍. 21 കോടീശ്വരന്മാരര്‍ നാമനിര്‍ദേശം ചെയ്‌ത് മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി. രണ്ടാം സ്‌ഥാനത്തുണ്ട്‌. സമാജ്‌വാദി പാര്‍ട്ടിക്ക്‌ ഏഴ്‌ കോടീശ്വരന്മാരാണുള്ളത്‌. സി.പി.ഐ.യുടെ ഡി.രാജയ്‌ക്കും സി.പി.എമ്മിന്റെ സമന്‍ പഥക്കിനും സ്വത്തുവകകള്‍ ഒന്നും തന്നെയില്ല. ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള 37 അംഗങ്ങളാണ്‌ സഭയിലുള്ളത്‌. ഇതില്‍ ഏഴുപേര്‍ കോണ്‍ഗ്രസുകാരും ആറുപേര്‍ ബി.ജെ.പി.ക്കാരും നാലുപേര്‍ വീതം ശിവസേനയില്‍ നിന്നും ബി.എസ്‌.പി.യില്‍ നിന്നുള്ളവരുമാണ്‌.
Reported by Mangalam
02nd May 2010 03:13:11 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations