Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പാര്‍ലമെന്റില്‍ കാണാത്ത അഴഗിരി 'ആകാശത്ത്‌'
ന്യൂഡല്‍ഹി: തമിഴ്‌ നാട്‌ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധിയുടെ മകനും കേന്ദ്ര മന്ത്രിയുമായ എം.കെ. അഴഗിരിയെ കണ്ടവരുണ്ടോ?. ഈ ചോദ്യം ആദ്യം ഉന്നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജാണ്‌ . പിന്നീട്‌ സ്‌പീക്കര്‍ മീരാകുമാറും ഈ ചോദ്യം ആവര്‍ത്തിച്ചു. അവസാനം വിവരാവകാശ നിയത്തിലൂടെയാണ്‌ അഴഗിരിയെ 'കണ്ടെത്തിയത്‌' . മൂന്നു ദിവസം കൂടുമ്പോള്‍ അദ്ദേഹം ചെന്നൈയ്‌ക്കോ മധുരയ്‌ക്കോ പറക്കുമത്രേ. ചെന്നൈ അഴഗിരിയുടെ ജന്മനാടാണ്‌ . കൂടാതെ അച്‌ഛന്‍ മുഖ്യമന്ത്രി കരുണാനിധി അവിടെയാണ്‌ താമസം. മധുര അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കേന്ദ്രവും. 2009 മെയ്‌ 29നാണ്‌ അദ്ദേഹം കേന്ദ്രമന്ത്രിയായത്‌ . കഴിഞ്ഞ ഡിസംബര്‍ ഒന്നുവരെ അദ്ദേഹം 61 പ്രാദേശിക വിമാനയാത്രയും ആറ്‌ അന്താരാഷ്‌ട്ര യാത്രയുമാണ്‌ നടത്തിയത്‌ . ഇതിന്‌ ചെലവായത്‌ 14.5 ലക്ഷം രൂപ. യാത്രകള്‍ മൂലം എത്ര കാബിനറ്റ്‌ യോഗങ്ങള്‍ ഒഴിവാക്കി, അദ്ദേഹം എത്ര ദിവസം ഓഫീസിലെത്തി, എത്ര പൊതു ചടങ്ങുകളില്‍ പങ്കെടുത്തു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചില്ല. അദ്ദേഹത്തിന്റെ മറ്റു യാത്ര ചെലവുകള്‍, ഭക്ഷണം, മന്ത്രിയെന്ന നിലയില്‍ വകുപ്പുതല യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടോ എന്ന ചോദ്യങ്ങള്‍ക്കും മറുപടിയില്ല. ഇപ്പോള്‍ അദ്ദേഹം മാലദ്വീപില്‍ അവധിയാഘോഷിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. അഴഗിരിയെ സംബന്ധിച്ച ചോദ്യത്തിന്‌ സ്‌പീക്കര്‍ മീരാകുമാറിന്റെ മറുപടി ഇങ്ങനെ . ' അദ്ദേഹത്തെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ല. അദ്ദേഹം പാര്‍ലമെന്റില്‍ എത്തുമ്പോള്‍ പ്രശ്‌നമെന്തെന്ന്‌ ആരായും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നോക്കും' സ്‌പീക്കര്‍ പറഞ്ഞു. പ്രധാന മന്ത്രിയടക്കമുള്ളവര്‍ യാത്രകളെക്കുറിച്ച്‌ പാര്‍ലമെന്റിനെ കൃത്യമായി അറിയിക്കാറുണ്ടെന്ന്‌ സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
Reported by Mangalam
02nd May 2010 02:48:47 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations