Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഭര്‍ത്താവ്‌ വില്‍പനയ്‌ക്ക്!
: മെല്‍ബണ്‍: 'ഭര്‍ത്താവിനെ വേണോ?' ചോദ്യം ഓസ്‌ട്രലിയയില്‍ നിന്നാണ്‌ . പ്രായം 35, കവിയാണ്‌ ... ഈ ഗുണങ്ങളൊക്കെയുളള 'ഭര്‍ത്താവിന്‌ ' 10 ലക്ഷം രൂപയാണ്‌ വിലയിട്ടിരിക്കുന്നത്‌ . ഓസ്‌ട്രേലിയക്കാരിയായ സോന്യ സെമ്മന്‍സ്‌ ആണ്‌ ഭര്‍ത്താവ്‌ കാമറൂണിനെ വിത്‌കാനൊരുങ്ങുന്നത്‌ . ഇ ബേയിലാണ്‌ സോന്യ പരസ്യം നല്‍കിയത്‌ . മകന്‍ സ്‌പെസര്‍ ഉണ്ടായതിനു ശേഷമാണ്‌ സോന്യ സാമ്പത്തിക ബുദ്ധിമുട്ടില്‍പെട്ടത്‌ .

കാമറൂണിനെ ഏറ്റെടുക്കുന്നവര്‍ക്ക്‌ അദ്ദേഹത്തിന്റെ കവിതകളും രചനകളും 'ഫ്രീ'യായി ലഭിക്കും.

'തമാശയ്‌ക്കും ജ്‌ഞാനത്തിനുമായി' സമര്‍പ്പിക്കപ്പെട്ട വ്യക്‌തിയാണ്‌ താനെന്നാണ്‌ കാമറൂണിന്റെ വാദം. കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം ഓസ്‌ട്രേലിയയിലെ ആയിരങ്ങള്‍ക്ക്‌ പ്രചോദനം നല്‍കുന്നുണ്ടത്രേ. അദ്ദേഹത്തിന്റെ ചുമത ഏറ്റെടുക്കുന്നവര്‍ക്ക്‌ ദുഃഖിക്കേണ്ടി വരില്ലെന്ന്‌ സോന്യ ഉറപ്പു നല്‍കുന്നു. മൈക്കലാഞ്ചലോ, ബീഥോവന്‍, ഷേക്‌സ്പിയര്‍ എന്നി മഹാരഥര്‍ രക്ഷപെട്ടത്‌ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണെന്ന്‌ അവര്‍ പറയുന്നു.

കാമറൂണ്‍ ആകട്ടേ 'കച്ചവടത്തോടുള്ള' പ്രതികരണത്തിനായി ആംഗലേയ കവി റോബര്‍ട്ട്‌ ഗ്രേവ്‌സിന്റെ വാക്കുകള്‍ കടമെടുക്കുന്നു.

'കവിതയില്‍ പണമില്ല, പണത്തില്‍ കവിതയുമില്ല'.

Reported by Mangalam
29th April 2010 03:39:28 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations