Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചോക്ലേറ്റ് വിഷാദ രോഗത്തിലേക്ക് നയിക്കും

മനസിന് പ്രയാസം വരുമ്പോള്‍ , മൂഡ് ശരില്ലെന്ന് തോന്നുമ്പോള്‍. ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ ഒക്കെ ആശ്വാസമാണ് പലര്‍ക്കും ചോക്ലേറ്റ്. ചോക്ലേറ്റ് നുണയന്‍മാര്‍ എപ്പോഴും ഹാപ്പിയായിരിക്കുന്നു എന്നാണ് പരസ്യങ്ങളെല്ലാം നമ്മോട് പറയുന്നത്. എന്നാല്‍ വിഷാദ രോഗവും ചോക്ലേറ്റും ബന്ധമുണ്ടെന്നാണ് പറയുന്നത്. വിഷാദ രോഗമുള്ളവര്‍ രോഗമില്ലാത്തവരേക്കാള്‍ കൂടുതലായി ചോക്കലേറ്റ് കഴിക്കുന്നു എന്നാണ് നിരീക്ഷണം. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ: ബിയാട്രിസ് ഗൊലോംബ് ഈയിടെ നടത്തിയ പഠനത്തിലാണ് ചോക്ലേറ്റിന്റെ ഉപയോഗം വിഷാദ രോഗത്തിലേക്ക് എത്തിക്കുന്നതായി കണ്ടെത്തിയത്.

900 ആളുകളില്‍ ആണ് അദ്ദേഹം പഠനം നടത്തിയത്. എല്ലാവരുടെയും സാധാരണ കഴിക്കാറുള്ള ഭക്ഷണം സംബന്ധിച്ചും ആഴ്ചയില്‍ കഴിക്കുന്ന ചോക്ളേറ്റിന്റെ അളവിനെ കുറിച്ചും അന്വേഷിച്ചു. തുടര്‍ന്ന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളെ അറിയുന്നതിനും വിശകലനം ചെയ്യുന്നതിനും ചോദ്യ പേപ്പര്‍ തയ്യാറാക്കി നല്‍കി. ഭക്ഷണ ശീലങ്ങളെയും ഉത്തര കടലാസിനെയും അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ചോക്ലേറ്റ് ഉപയോഗം കൂടുന്നതിനനുസരിച്ച് വിഷാദരോഗത്തിന്റെ അളവും കൂടുന്നതായി കാണാന്‍ കഴിഞ്ഞെന്ന് ഗൊലോംബ്  പറയുന്നു. എന്നാല്‍ വിഷാദ രോഗികള്‍ ചോക്ലേറ്റ് കൂടുതലായി ഉപയോഗിക്കുകയാണോ ചോക്ലേറ്റ് ഉപയോഗം രോഗത്തിന് കാരണമാവുകയാണോ എന്ന് ഉറപ്പു വരുത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Reported by Madhyamam
28th April 2010 03:27:03 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations