Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
റിലയന്‍സിന്റെ അറ്റാദായം 16236 കോടിയായി
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2009-10 സാമ്പത്തിക വര്‍ഷം 16,236 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ 15,637 കോടി രൂപയെ അപേക്ഷിച്ച് 6.1 ശതമാനമാണ് വര്‍ധന. കമ്പനിയുടെ വിറ്റുവരവ് ഇതാദ്യമായി 2,00,000 കോടി രൂപ കടന്നു. വിറ്റുവരവ് 1,46,328 കോടി രൂപയില്‍ നിന്ന് 2,00,400 കോടിയായാണ് ഉയര്‍ന്നത്. 2010 ജനവരി - മാര്‍ച്ച് പാദത്തില്‍ അറ്റാദായം 30 ശതമാനം ഉയര്‍ന്ന് 4,710 കോടി രൂപയിലെത്തി. 2009ല്‍ ഈ കാലയളവില്‍ ഇത് 3,955 കോടി മാത്രമായിരുന്നു. കൃഷ്ണ- ഗോദാവരി തടത്തില്‍ നിന്ന് കൂടുതല്‍ വാതകം ലഭിച്ചതും എണ്ണ ശുദ്ധീകരണ ചെലവ് (റിഫൈനിങ് മാര്‍ജിന്‍) കുറഞ്ഞതുമാണ് നാലാം പാദത്തിലെ അറ്റാദായം കുതിച്ചുയരാന്‍ കാരണം. മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് 10 രൂപ മുഖ വിലയുള്ള ഓഹരിയൊന്നിന് ഏഴ് രൂപ ലാഭവീതം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതുവഴി 2,430 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് ലഭിക്കുക. മാറ്റത്തിന്റേതാണ് വര്‍ഷമാണ് കടന്നുപോയതെന്നും ഇന്ത്യയിലും ആഗോളതലത്തിലും വളര്‍ച്ചാ സാധ്യതകള്‍ തേടുന്നത് തുടരുമെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
23rd April 2010 11:47:53 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations