Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ആഗോള ഉരുക്ക് ഉപഭോഗം റെക്കോര്‍ഡിലേക്ക്
മുംബൈ: സാമ്പത്തിക മാന്ദ്യത്തിനു ശേഷം വന്‍ തിരിച്ചുവരവ് നടത്തിക്കൊണ്ട് ആഗോള ഉരുക്ക് ഉപഭോഗം 2010-ല്‍ റിക്കാര്‍ഡിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് സ്റീല്‍ അസോസിയേഷന്‍ (ഡബ്ള്യുഎസ്എ) പുറത്തുവിട്ട ഉരുക്ക് ഉപഭോഗം സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് 2010 വര്‍ഷം 10.7 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ്. ഇതോടെ ഉരുക്ക് ഉപഭോഗം 12,410 ലക്ഷം ടണ്ണായി ഉയരും. സാമ്പത്തികമാന്ദ്യത്തിനു മുന്‍പുണ്ടായ 2007 ലെ ഉപഭോഗത്തെയും പിന്നിട്ടുകൊണ്ട് ഇത് റിക്കാര്‍ഡായിമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡബ്ള്യുഎസ്എ അറിയിച്ചു. ഡബ്യുഎസ്എ ഈ അഭിപ്രായത്തോട് വിപണിയിലെ വിദഗ്ധരും യോജിക്കുകയാണ്. ആഗോള ഉരുക്കിന്റെ ആവശ്യത്തിലുണ്ടാകുന്ന തിരിച്ചുവരവിന് ഡബ്ള്യുഎസ്എ ഭാഗത്തുനിന്നുണ്ടായ അംഗീകാരം വിശ്വസിക്കാവുന്നതാണെന്ന് ഡച്ച് ബാങ്ക് അഭിപ്രായപ്പെട്ടു. വാര്‍ഷിക അടിസ്ഥാനത്തില്‍ 2010 മാര്‍ച്ചില്‍ ഉരുക്കിന്റെ ആഗോള ഉത്പാദനം 31 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ഡബ്ള്യുഎസ്എ വ്യക്തമാക്കി. ഉരുക്കിന്റെ ഉപഭോഗശേഷി ഈ കാലയളവില്‍ 80.2 ശതമാനമായി ഉയര്‍ന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിമാന്ദ്യത്തെ തുടര്‍ന്ന് ഉപഭോഗം 58 ശതമാനമായി ഇടിഞ്ഞതിനുശേഷം ഉയരുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സമാന്തരമായി തന്നെ ഇന്ത്യയിലെ ഉരുക്ക് ഉപഭോഗം വര്‍ധിക്കുമെന്നും വരുന്ന രണ്ടുവര്‍ഷക്കാലത്തിനുള്ള രാജ്യത്തെ ഉപഭോഗം പഴയരീതിയിലേക്കെത്തുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2010-2011 വര്‍ഷങ്ങളില്‍ യഥാക്രമം 13.9, 13.7 ശതമാനത്തിന്റെ ഉപഭോഗ വര്‍ധനയാണ് ഇന്ത്യക്കായി ഡബ്ള്യുഎസ്എ കണക്കാക്കിയിരിക്കുന്നത്.
23rd April 2010 03:02:22 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations