Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ ഐപിഒ വരുന്നു
റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഓഹരി വിപണികള്‍ ഇടിയാന്‍ തുടങ്ങിയതോടെ മാറ്റിവച്ചതാണ് ഇതിലേറെ ഇഷ്യുകളും. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള നിതേഷ് എസ്‌റ്റേറ്റിന്റെ ഐപിഒ ഈ മാസം 23 മുതല്‍ 27 വരെയായിരിക്കും. 61-69 രൂപയാണ് ഓഹരിയുടെ സൂചിത വിലയെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 405 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. പബ്ലിക്ക് ഓഫറിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലുളള സഹകമ്പനികളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ചിലവിടുമെന്ന് കമ്പനി വ്യക്തമാക്കി. എമാര്‍ എംജിഎഫ്, ലോധ ഡെവലപ്പേഴ്‌സ് തുടങ്ങിയ കമ്പനികളും ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. എമാര്‍ എംജിഎഫിന്റെ ഐപിഒ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രാവണ്‍ ഗുപ്ത പറഞ്ഞു. എമാര്‍ എംജിഎഫ് ഇന്ത്യയില്‍ 36 പദ്ധതികള്‍ നിര്‍മിച്ചുവരികയാണ്. ഇവയില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷം കൊണ്ട് 12,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമ്പനിക്ക് നിലവില്‍ 5,000 കോടി രൂപയുടെ കടമുണ്ട്. ഇതില്‍ 2,000 കോടി രൂപ 2011 മാര്‍ച്ചിന് മുമ്പ് അടച്ചുതീര്‍ക്കാനാണ് പദ്ധതി. മുംബൈ കേന്ദ്രമായുള്ള ലോധ ഡെവലപ്പേഴ്‌സ് 3000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് പുറമെ അര ഡസനോളം ഇടത്തരം റിയല്‍ എസ്റ്റേറ്റ് കമ്പനികളും പബ്ലിക് ഓഫറിനുള്ള തയ്യാറെടുപ്പിലാണ്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഡിബി റിയാല്‍റ്റി എന്നിവയാണ് ഈ വര്‍ഷം ഐപിഒ നടന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍.
23rd April 2010 02:58:05 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations