Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കായലോരടൂറിസം: വിനോദസഞ്ചാരികള്‍ കുറയുന്നു
ആലപ്പുഴ: കഴിഞ്ഞ ടൂറിസം സീസണില്‍ കായലോര ടൂറിസം രംഗത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവില്‍ വന്‍ കുറവ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ആശങ്കയോടെയാണ് ടൂറിസം മേഖല കാണുന്നത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മുപ്പതു ശതമാനത്തിന്റെ കുറവ് കഴിഞ്ഞ സീസണില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ തിരിച്ചടികള്‍ വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചതായാണ് കരുതുന്നത്. 2009-ല്‍ ആലപ്പുഴയില്‍ 31,546 വിദേശ വിനോദ സഞ്ചാരികളാണ് എത്തിയത്. എന്നാല്‍, മുന്‍വര്‍ഷം 49,866 സഞ്ചാരികളാണ് കായലോര സൗന്ദര്യം നുകരാന്‍ എത്തിയത്. ഇതനുസരിച്ച് 36.72 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മണ്‍സൂണ്‍ സീസണില്‍പ്പെട്ട ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളില്‍ വന്‍ ഇടിവാണുണ്ടായത്. 2009 ജൂണില്‍ 84 പേര്‍ മാത്രമാണ് എത്തിയത്. ജൂലായില്‍ 280ഉം ആഗസ്തില്‍ 582മാണ് വിദേശ സഞ്ചാരികളുടെ എണ്ണം. അതേസമയം, 2008 ജൂണില്‍ 629ഉം ജൂലായില്‍ 1744ഉം ആഗസ്തില്‍ 3346ഉം സഞ്ചാരികള്‍ എത്തിയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവും പ്രകടമാണ്. 2009-ല്‍ 1,62,877 സഞ്ചാരികള്‍ എത്തി. എന്നാല്‍, 2008-ല്‍ 2,34,700 പേരാണ് ആലപ്പുഴയില്‍ വന്നുപോയത്.
23rd April 2010 02:46:29 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations