Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
നെടുമ്പാശ്ശേരി: വിമാനക്കമ്പനികള്‍ നിരക്കു കുറച്ചുകൊണ്ടുള്ള മത്സരമില്ലാഞ്ഞിട്ടുകൂടി ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ചു. ഈ കാലയളവില്‍ 118.53 ലക്ഷം പേര്‍ ആഭ്യന്തര വിമാന യാത്ര നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 98.24 ലക്ഷം പേരാണ് യാത്ര ചെയ്തത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് വ്യോമയാന മേഖല കരകയറി തുടങ്ങിയതിന്റെ സൂചനയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിപ്പ് നല്‍കുന്നതെന്നു വിലയിരുത്തപ്പെടുന്നു. ഐടി മേഖലയിലും മറ്റും സാമ്പത്തിക മാന്ദ്യം ബാധിച്ചതോടെ വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച് ആഭ്യന്തര യാത്രക്കാരുടെ, എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഐടി മേഖല കരകയറിയതോടെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പഴയതുപോലെ വിമാനക്കമ്പനികള്‍ നിരക്കു കുറച്ചും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും മത്സരിക്കുന്നുമില്ല. എന്നിട്ടും കൂടുതല്‍ പേര്‍ വിമാനയാത്ര തിരഞ്ഞെടുത്തു തുടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുണ്ടായിട്ടുണ്ട്. രാവിലെ പുറപ്പെട്ട് നിശ്ചിത സ്ഥലത്തെത്തി കാര്യങ്ങള്‍ നടത്തി രാത്രിയോടെ മടങ്ങിയെത്താനാകും വിധം വിമാന സര്‍വീസുകള്‍ വന്നതും യാത്രക്കാര്‍ കൂടുന്നതിനു കാരണമായി. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ പോയി രാത്രിയോടെ മടങ്ങിയെത്താനാവും വിധം കൊച്ചിയില്‍ നിന്നു വിമാന സര്‍വീസുകള്‍ ഉണ്ട്. ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ ലഭിച്ചിരിക്കുന്നത് ജെറ്റ് എയര്‍വേയ്‌സിനും ജെറ്റ് ലൈറ്റിനും കൂടിയാണ്-30.54 ലക്ഷം. രണ്ടാം സ്ഥാനത്തുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 26.84 ലക്ഷം യാത്രക്കാരും മൂന്നാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യക്ക് 20.90 ലക്ഷം യാത്രക്കാരുമാണുള്ളത്. ഇന്‍ഡിഗോയ്ക്ക് 17.76 ലക്ഷം പേരെയും സ്‌പൈസ് ജെറ്റിന് 14.28 ലക്ഷം പേരെയും ഗോ എയറിന് 6.37 ലക്ഷം പേരെയും പാരാമൗണ്ട് എയര്‍വേയ്‌സിന് 1.84 ലക്ഷം യാത്രക്കാരെയും ഇക്കാലയളവില്‍ ലഭിച്ചു.
Reported by MBI
23rd April 2010 10:49:52 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations