Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
വീടു തരാം, വായ്‌പയും തരാം... പകരം ഒരു എസ്‌.എം.എസ്‌, പ്ലീസ്‌....
തിരുവനന്തപുരം: പഞ്ചായത്ത്‌ ഓഫീസുകളില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ജനസേവനം. വീട്‌, വീടിന്റെ അറ്റകുറ്റപ്പണികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ അധികൃതര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. ഒരു കാലതാമസവുമില്ലാതെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. പകരം ചോദിക്കുന്നത്‌ ഒന്നു മാത്രം- ഒരു എസ്‌.എം.എസ്‌!

ദൂരദര്‍ശന്റെ റിയാലിറ്റി ഷോയായ ഗ്രീന്‍ കേരള എക്‌സ്പ്രസ്‌ തുടങ്ങിയതിനു ശേഷമാണ്‌ പഞ്ചായത്തുകള്‍ക്ക്‌ ഈ മനംമാറ്റം. പഞ്ചായത്തുകള്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളാണ്‌ റിയാലിറ്റി ഷോയിലെ വിഷയം.

ഒന്നാം സ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിനു കിട്ടുന്നത്‌ ഒരു കോടി രൂപ. ഷോയിലെ വിധികര്‍ത്താക്കളുടെ തീര്‍പ്പിനു പുറമേ പ്രേക്ഷകരുടെ എസ്‌.എം.എസ്‌. കൂടി ചേര്‍ത്താണു വിജയികളെ നിശ്‌ചയിക്കുന്നത്‌. ഈ എസ്‌.എം.എസിനു വേണ്ടിയാണ്‌ പഞ്ചായത്തുകള്‍ പരക്കംപായുന്നത്‌.

കാര്യങ്ങള്‍ സാധിക്കാന്‍ പഞ്ചായത്ത്‌ ഓഫീസുകളിലെത്തുന്നവരോട്‌ തങ്ങളുടെ പഞ്ചായത്തിനു വേണ്ടി എസ്‌.എം.എസ്‌. അയയ്‌ക്കാനാണ്‌ അധികൃതര്‍ ആവശ്യപ്പെടുന്നത്‌. വാക്കാലുള്ള അഭ്യര്‍ഥനയ്‌ക്കു പിന്നാലെ വേറേയും പ്രചാരണോപാധികളുമുണ്ട്‌.

എസ്‌.എം.എസ്‌. വോട്ടുകള്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്‌റ്ററുകള്‍, സ്‌റ്റിക്കറുകള്‍, ബാനറുകള്‍ എന്നിവയെല്ലാം പഞ്ചായത്ത്‌ ഓഫീസില്‍ നാട്ടുകാരെ എതിരേല്‍ക്കുന്നു.

മത്സരം മുറുകുമ്പോള്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റും വീട്‌ സന്ദര്‍ശനവുമെല്ലാം പ്രതീക്ഷിക്കാം. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കൈയോടെ പിടികൂടി എസ്‌.എം.എസ്‌. ചെയ്യിച്ച്‌ അകത്തേക്കു കയറ്റിവിടാനായി ചില പഞ്ചായത്തുകള്‍ വാതില്‍ക്കല്‍ ആളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ജനന സര്‍ട്ടിഫിക്കറ്റ്‌, കെട്ടിട നികുതി, പ്ലംബിങ്‌ ലൈസന്‍സ്‌, വീട്ടു നമ്പര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡിനുള്ള റെസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, തൊഴില്‍ നികുതി, വിവിധ പദ്ധതികള്‍ പ്രകാരമുള്ള വീട്‌, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ദിവസേന നൂറുകണക്കിന്‌ ആളുകളാണ്‌ ഓരോ പഞ്ചായത്ത്‌ ഓഫീസിലും എത്തുന്നത്‌. ഇവരുടെ വോട്ട്‌ നേടിയാല്‍ത്തന്നെ മത്സരത്തില്‍ ബഹുദൂരം മൂന്നിലെത്താം. ഈ അവസരം പരമാവധി മുതലെടുക്കാനാണ്‌ പഞ്ചായത്തുകളുടെ തീരുമാനം.

മുന്‍കാലങ്ങളില്‍ പഞ്ചായത്ത്‌ ഓഫീസില്‍ ദിവസങ്ങള്‍ കയറിയിറങ്ങിയാല്‍പോലും സാധിക്കാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം ഇപ്പോള്‍ അതിവേഗമാണു നടക്കുന്നത്‌.

നേരത്തേയാണെങ്കില്‍ ഉദ്യോഗസ്‌ഥരെ കാണണം, മെമ്പറെ കാണണം അതുമല്ലെങ്കില്‍ പഞ്ചായത്ത്‌ പ്രസിഡന്റിനെ വരെ കണ്ടാല്‍ മാത്രമേ കാര്യങ്ങള്‍ സാധിക്കാന്‍ കഴിയുമായിരുന്നുള്ളു. റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ക്ക്‌ ഒരു എസ്‌.എം.എസിലൂടെ പഞ്ചായത്തിനു പരമാവധി പത്തു മാര്‍ക്ക്‌ നല്‍കാന്‍ കഴിലും. പത്തില്‍ എത്ര മാര്‍ക്ക്‌ നല്‍കണമെന്നത്‌ പ്രേക്ഷകനെ ആശ്രയിച്ചിരിക്കും. വെറും എസ്‌.എം.എസല്ല, ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കിക്കൊണ്ടുള്ള എസ്‌.എം.എസ്‌. നല്‍കണമെന്നാണു പഞ്ചായത്തുകളുടെ അഭ്യര്‍ഥന.

വോട്ട്‌ മാത്രമല്ല, വോട്ട്‌ ചെയ്യേണ്ട രീതിയും പഞ്ചായത്ത്‌ അധികൃതര്‍ ജനങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌. ഇതിനു വേണ്ടിയാണ്‌ സ്‌റ്റിക്കറുകള്‍ അടിച്ചിറക്കിയത്‌.

ഓഫീസിലെത്തുന്നവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ്‌ റിയാലിറ്റി ഷോയുടെ നമ്പരായ 537252 ലേക്കു മെസേജ്‌ അയയ്‌ക്കുന്നത്‌. ഇതിലൂടെ അഞ്ചു രൂപ പോകുമെങ്കിലും അധികം നടക്കാതെ കാര്യം സാധിക്കാമല്ലോയെന്ന ആശ്വാസത്തിലാണ്‌ ജനം.

Reported by Mangalam
20th April 2010 03:41:33 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations