Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഇണയെ തേടി പെണ്‍മുതല വ്യോമമാര്‍ഗം ചെന്നൈയിലെത്തി
 
ചെന്നൈ: ഇണയില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന പെണ്‍ ടോമിസ്റ്റോമ മുതലയുടെ ഏകാന്തതയ്ക്ക് വിരാമമായി. അഹമ്മദാബാദ് മൃഗശാലയില്‍നിന്ന് വിമാനത്തില്‍ ചെന്നൈയില്‍ എത്തിയ പെണ്‍മുതല മദ്രാസ് ക്രോക്കഡൈല്‍ ബാങ്കില്‍ ഒറ്റയ്ക്ക് കഴിയുന്ന ആണ്‍മുതല സൈക്കോയുടെ ഇണയാകും. വംശനാശം നേരിടുന്ന ടോമിസ്റ്റോമ മുതലയുടെ അടുത്ത തലമുറ ഇതോടെ ചെന്നൈയില്‍ പിറക്കുമെന്നാണ് പ്രതീക്ഷ.

അഹമ്മദാബാദിലെ കമലാനെഹ്രു മൃഗശാലയില്‍നിന്ന് 'ടോമിസ്റ്റോമ പെണ്ണി'നെ താത്കാലികമായാണ് ചെന്നൈയ്ക്ക് കൈമാറിയത്. മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റിന്റെ അഭ്യര്‍ഥനയില്‍ എയര്‍ ഇന്ത്യ സൗജന്യമായി മുതലയെ ചെന്നൈയിലെത്തിച്ചു. വന്യജീവികളെ കടത്തുന്നതിനുള്ള എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ.) മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുതലയാത്രയ്ക്കുവേണ്ട ഒരുക്കങ്ങള്‍ എയര്‍ ഇന്ത്യ നടത്തിയത്. ''എട്ടടി നീളവും 85 കിലോ തൂക്കവുമുള്ള ട്രോമിസ്റ്റോമ കയറിയ പെട്ടിക്ക് 110 കിലോയാണ് തൂക്കമെന്ന്'' എയര്‍പോര്‍ട്ട് മാനേജര്‍ സിദ്ധാര്‍ഥ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.50ന് അഹമ്മദാബാദില്‍നിന്ന് പുറപ്പെട്ട ഐ.സി. 982 വിമാനം മുതലയുമായി 11.30നാണ് ചെന്നൈയില്‍ എത്തിയത്. എയര്‍പോര്‍ട്ട് മാനേജരുംകാര്‍ഗോ മാനേജര്‍ ദേവിയും ചേര്‍ന്ന് അപൂര്‍വ അതിഥിയെ സ്വീകരിച്ചു. ക്രോക്കഡൈല്‍ ബാങ്കില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍ ഗൗരി മല്ലാപ്പര്‍ യാത്രയില്‍ മുതലയെ അനുഗമിച്ചു. വിമാനത്താവളത്തില്‍നിന്ന് ട്രക്കില്‍ മഹാബലിപുരം വടനമെലി ഗ്രാമത്തിലുള്ള മുതലബാങ്കിലേക്ക് ഇതിനെ കൊണ്ടുപോയി.

പെണ്‍ടോമിസ്റ്റോമ അഞ്ചു മീറ്ററിലേറെ വളരും. ഒരു മാനിന്റെയത്രയും പോന്ന ജീവികളെ ഇവള്‍ ശാപ്പിടും. ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടത്തിനെത്തുടര്‍ന്നും കുഞ്ഞുങ്ങള്‍ മീന്‍വലയില്‍പ്പെട്ട് ചത്തൊടുങ്ങിയുമാണ് ടോമിസ്റ്റോമ വംശനാശം നേരിടുന്നത്. 2500ല്‍ താഴെ ടോമിസ്റ്റോമയാണ് ഭൂമുഖത്ത് അവശേഷിക്കുന്നത്.

ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ഇവ ഒറ്റയടിക്ക് 30 മുതല്‍ 60വരെ മുട്ടയിടും. മുട്ടയ്ക്കു മുകളില്‍ ഇലക്കൂന ഉണ്ടാക്കിവെച്ച് പോയാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല. മുട്ടകള്‍ കുരങ്ങും മറ്റും തിന്നാന്‍ ഇടയുണ്ട്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തിന്നാനും കാടിന്റെ ക്രൂരത കാത്തിരിപ്പുണ്ടാകും. അച്ഛനമ്മമാരുടെ പരിചരണമില്ലാതെയാണ് ടോമിസ്റ്റോമ മുതലക്കുഞ്ഞുങ്ങള്‍ ഭൂമിയില്‍ പിറക്കുന്നത്.

മുതലബാങ്കില്‍ വിരിയുന്ന മുട്ടകള്‍ക്ക് പക്ഷേ ഈ ദുരിതങ്ങള്‍ ഉണ്ടാകില്ല.

Reported by MBI
17th April 2010 11:03:58 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations