Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കുട്ടികള്‍ക്ക്‌ കുട്ടിക്കോണ്ടം; സ്വിറ്റ്‌സര്‍ലന്‍ഡ്‌ പുതിയ പരീക്ഷണത്തില്‍
 

ജെനീവ: കളിച്ചുനടക്കേണ്ട പ്രായത്തില്‍ കരുതലിനായി കുട്ടിക്കോണ്ടം. ഞെട്ടേണ്ട!!! സംഭവം സ്വിറ്റ്‌സര്‍ലന്‍ഡിലാണ്‌. 12 വയസുവരെയുളള ആണ്‍കുട്ടികള്‍ക്കായി സര്‍ക്കാരാണ്‌ ഈ കൊച്ചു കോണ്ടം പുറത്തിറക്കിയിരിക്കുന്നത്‌. ഹോട്ട്‌ഷോട്ട്‌ എന്നാണ്‌ പേര്‌. എക്‌സ്ട്രാ സ്‌മോള്‍ കോണ്ടമാണ്‌ 'കൊച്ചു വില്ലന്‍മാര്‍ക്ക്‌' തയാറാക്കിയിരിക്കുന്നത്‌. സ്വിറ്റ്‌സര്‍ലന്‍ഡിലെ 12 മുതല്‍ 14 വയസുവരെയുള്ളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മതിയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ്‌ സര്‍ക്കാരിനെ ഇത്തരത്തിലുള്ള നീക്കത്തിനു പ്രേരിപ്പിച്ചത്‌.

പത്തു വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ള 1480 പേരുമായി കൂടിക്കാഴ്‌ച നടത്തിയതിനു ശേഷമാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്‌. തൊണ്ണൂറുകളെ അപേക്ഷിച്ച്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ പതിറ്റാണ്ടില്‍ ഇരട്ടിയോളം 'കുട്ടികളാണ്‌' ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. കോണ്ടം ഹിറ്റായാല്‍ പദ്ധതി യുകെയിലേക്ക്‌ വ്യാപിപ്പിക്കുമെന്നും കമ്പനി പറയുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൗമാര ഗര്‍ഭിണികള്‍ യുകെയിലാണെന്നതാണ്‌ കമ്പനി കാണുന്ന സാധ്യത.

13-നും 20-നും ഇടയില്‍ പ്രായമുള്ളവരില്‍ ജര്‍മന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സാധാരണ കോണ്ടം ഇത്തരക്കാര്‍ക്ക്‌ യോജിച്ചതല്ലെന്നു കണ്ടെത്തിയിരുന്നു. അധിക വലിപ്പം അസൗകര്യമുണ്ടാക്കുന്നതാണ്‌ ഇത്തരക്കാരെ കോണ്ടം ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

31st March 2010 06:20:55 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations