Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മില്‍ഖാ സിംഗ്‌ ജീവിതകഥ വിറ്റു; ഒരു രൂപയ്‌ക്ക്
ബംഗളുരു: 'പറക്കും സിംഗ്‌' എന്നറിയപ്പെടുന്ന മില്‍ഖാ സിംഗ്‌ തന്റെ ജീവിതത്തിനു നല്‍കിയ വില ഒരു രൂപ. അദ്ദേഹം തന്റെ സംഭവബഹുലമായ ജീവിതകഥ വിറ്റത്‌ വെറും ഒരു രൂപയ്‌ക്ക്. സിനിമാ സംവിധായകനായ രാകേഷ്‌ ഓംപ്രകാശ്‌ മെഹ്‌റയ്‌ക്കാണ്‌ തന്റെ ജീവിതകഥ ഒരു രൂപയ്‌ക്ക് മില്‍ഖ വിറ്റത്‌.

വാഗ്‌ദാനം ചെയ്‌ത എട്ടക്ക തുക നിരസിച്ചതിനും മില്‍ഖാ സിംഗിന്‌ ന്യായീകരണമുണ്ട്‌. 'രംഗ്‌ ദേ ബസന്തി' പോലെ മില്‍ഖാ സിംഗിനെക്കുറിച്ചുള്ള ചലച്ചിത്രം 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' ഹിറ്റായാല്‍ അതു യുവജനതയ്‌ക്ക് ആവേശം പകരും. അതുവഴി ഒളിമ്പിക്‌സ് ട്രാക്കില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണമെഡല്‍ നേടാനായാല്‍ അതായിരിക്കും തനിക്കുള്ള ഏറ്റവും വലിയ പ്രതിഫലമെന്നും മില്‍ഖ പറയുന്നു. 'ഇതു കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വര്‍ഷമാണ്‌. 52 വര്‍ഷം മുന്‍പ്‌ കാര്‍ഡിഫ്‌ ഗെയിംസില്‍ ഞാന്‍ സ്വര്‍ണമെഡല്‍ നേടിയശേഷം ഇന്ത്യക്ക്‌ ട്രാക്ക്‌ ഇനങ്ങളില്‍ സ്വര്‍ണം നേടാനായിട്ടില്ല' മില്‍ഖ പറയുന്നു. വ്യക്‌തിപരമായ നഷ്‌ടങ്ങള്‍ക്കിടയിലും കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയും രാജ്യാന്തര പ്രശസ്‌തി നേടിയ വിനയാന്വിതനായ ഒരു അത്‌ലറ്റിന്റെ കഥയാണ്‌ 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' പറയുന്നത്‌.

സിനിമയില്‍ ആരൊക്കെ അഭിനയിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അക്ഷയ്‌ കുമാറും ദീപിക പദുക്കോണും മുഖ്യവേഷങ്ങളിലെത്തുമെന്നാണു സൂചന.

പാകിസ്‌താനിലെ ലാല്‍പൂരില്‍ 1935ല്‍ ജനിച്ച മില്‍ഖയുടെ കുട്ടിക്കാലം ദുരിതപൂര്‍ണമായിരുന്നു. ഇന്ത്യപാക്‌ വിഭജനകാലത്ത്‌ 12ാം വയസില്‍ മില്‍ഖാ സിംഗിന്റെ കണ്‍മുന്നില്‍ വച്ചാണ്‌ മാതാപിതാക്കള്‍ കൊലചെയ്യപ്പെട്ടത്‌. തുടര്‍ന്ന്‌ ഇന്ത്യയിലേക്കു രക്ഷപ്പെട്ട മില്‍ഖ കളിക്കളത്തില്‍ ഇന്ത്യയുടെ ആവേശമായി മാറുകയായിരുന്നു.

ജീവിക്കാനുള്ള അടിസ്‌ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരാള്‍ക്ക്‌ ഉയരങ്ങള്‍ കീഴടക്കാനാവുമെങ്കില്‍ മികച്ച സൗകര്യങ്ങളുള്ള ഇന്നത്തെ യുവതലമുറയ്‌ക്ക് എന്തുകൊണ്ടു സാധിക്കില്ല? മില്‍ഖ ചോദിക്കുന്നു.
22nd March 2010 08:24:08 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations