Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ചുഴലിരോഗം മാറാന്‍ കുഞ്ഞിനെ കൊന്നു തലച്ചോറു തിന്നു
ലണ്‌ടന്‍: ചുഴലിരോഗം ഭേദമാകാന്‍ ചൈനയിലെ ഒരാള്‍ പരീക്ഷിച്ച മാര്‍ഗം മനുഷ്യമനസാക്ഷിയെ ഞെട്ടിയ്‌ക്കുന്നതാണ്‌. 11 വയസുപ്രായമുള്ള കുട്ടിയെ നിഷ്‌കരുണം കൊന്ന്‌ തലച്ചോറു ഭക്ഷിക്കുകയാണ്‌ ഇയാള്‍ ചെയ്‌തത്‌. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാനിലുള്ള ക്വിസിയാന്‍ ഗ്രാമവാസിയായ വാങ്‌ ചോക്‌സുവാണ്‌ ഈ ക്രൂര ചികിത്സവിധി പരീക്ഷിച്ചത്‌. ഇരയായത്‌ 11 വയസുകാരനായ ലീ യൂടാങ്‌ എന്ന കുഞ്ഞും.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തലച്ചോറ്‌ എടുത്ത വാങ്‌ കുട്ടിയുടെ മൃതദേഹം മൂന്നു മൈല്‍ ദൂരെയുള്ള സമീപഗ്രാമത്തിലെ കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. വീട്ടില്‍ നിന്നും പുറത്തുപോയ ലീ പതിവിലേറെ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതേത്തുടര്‍ന്ന്‌ കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലൊടുവിലാണ്‌ ലീയുടെ മൃതദേഹം കണ്‌ടെത്തുന്നത്‌.

വാങിനെ പോലീസ്‌ പിന്നീട്‌ അറസ്റ്റു ചെയ്‌തു. ഇയാള്‍ പോലീസിനോടു കുറ്റം സമ്മതിച്ചതായി ചൈനീസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ചുഴലിരോഗം ഭേദമാകാന്‍ കുട്ടികളുടെ തലച്ചോര്‍ ഭക്ഷിച്ചാല്‍ മതിയെന്ന തന്റെ മുന്‍ഭാര്യയുടെ ഉപദേശം അനുസരിച്ചാണ്‌ വാങ്‌ ഈ ക്രൂരകൃത്യം ചെയ്‌തത്‌. ഇതേ ദിവസം തന്നെ ഗ്രാമത്തില്‍ മൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി തലച്ചോര്‍ എടുത്ത സംഭവം നടന്നിരുന്നു. ഇതുമായി വാങിനു ബന്ധമുണ്‌ടോയെന്ന്‌ പോലീസ്‌ അന്വേഷിച്ചുകൊണ്‌ടിരിക്കുകയാണ്‌.
20th March 2010 08:35:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations