Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആണ്‍കുട്ടികളുടെ ഉപദ്രവം; ജപ്പാന്‍ രാജകുമാരി സ്‌കൂളില്‍ പോവാതായി
 
ടോക്യോ: രാജകുമാരിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല ജപ്പാനില്‍, ആണ്‍കുട്ടികളുടെ ഉപദ്രവത്തില്‍ നിന്നു രക്ഷപ്പെടാനാവില്ല. സ്‌കൂളിലെ ആണ്‍കുട്ടികളുടെ ഉപദ്രവം മൂലം ചക്രവര്‍ത്തി ഹിരോഹിതോയുടെ ചെറുമകള്‍ ഐകോ ദിവസങ്ങളായി ക്ലാസ്സില്‍ പോവാറില്ലെന്ന് രാജകുടുംബ വക്താവ് ഐസിനൊമൂര വെളിപ്പെടുത്തി.

ടോക്യോവിലെ ഗാഗുഷൂയില്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരി ഐകോ കടുത്ത ഉത്കണ്ഠയും വയറുവേദനയും മൂലം കിടപ്പിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സ്‌കൂളില്‍ പോയിട്ടില്ല. രാജകുമാരിക്കും കൂട്ടുകാരിക്കും സ്‌കൂളിലെ ആണ്‍കുട്ടികളില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി വക്താവ് പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോവാന്‍ ഒരുങ്ങുകയായിരുന്ന ഐകോ സ്‌കൂള്‍ ഷൂ മാറുന്നതിനിടെ അതുവഴി വന്ന രണ്ട് ആണ്‍കുട്ടികളുമായി കൂട്ടിയിടിക്കാനിടയായെന്നും അതുമൂലം പേടിച്ചുപോയതാണെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

ചക്രവര്‍ത്തിയുടെ മകന്‍ നത്രഹിതോ രാജകുമാരന്റെയും മസാകോ രാജകുമാരിയുടെയും മകളാണ് ഐകോ. നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം 2001 ലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ആണ്‍മക്കളെ മാത്രം രാജ്യാവകാശികളാക്കുന്ന പാരമ്പര്യമുള്ള ജപ്പാനില്‍ ആദ്യ പെണ്‍ കിരീടാവകാശിയായി ഐകോയെ പ്രഖ്യാപിക്കാനൊരുങ്ങിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ 2006-ല്‍ നരൂഹിതോയുടെ സഹോദരന്‍ അകിഷിനോ രാജകുമാരന് ആണ്‍കുട്ടി പിറന്നതോടെ ഐകോവിന് കിരീടാവകാശം നഷ്ടപ്പെട്ടു.

07th March 2010 01:31:05 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations