Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ജോലിസമയത്ത് ക്രിക്കറ്റ് കമന്ററി കേട്ടതിന് പിരിച്ചുവിടല്‍: കോടതി ശരിവെച്ചു
ന്യൂഡല്‍ഹി: ജോലിസമയത്ത് റേഡിയോയില്‍ ക്രിക്കറ്റ് കമന്ററി കേട്ടിരുന്ന റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ശരിവെച്ചു.

ആന്ധ്രാപ്രദേശ് സ്വദേശി സി.സായ്ബാബുവിന്റെ പ്രത്യേകാനുമതി ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

ലഘുവായ കുറ്റത്തിന് തനിക്ക് കഠിനശിക്ഷ ലഭിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, ജോലിയില്‍ പതിവായി ഉഴപ്പുന്ന ആളാണ് ഹര്‍ജിക്കാരനെന്ന് ബോധ്യപ്പെട്ടതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഭ്രാന്തന്‍മാരുടെ ഈ രാജ്യത്ത് ക്രിക്കറ്റ് കമന്ററി കേട്ടത് അത്ര വലിയ തെറ്റല്ലെന്ന സായ്ബാബുവിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജഡ്ജിമാരും അഭിഭാഷകരുമൊക്കെ ക്രിക്കറ്റ് കമന്ററി കേള്‍ക്കുന്നവരും ടെലിവിഷനില്‍ കളി കാണുന്നവരുമാണെന്ന അഭിഭാഷകന്റെ വാദവും വിലപ്പോയില്ല. 1989-ലാണ് കേസിനാസ്പദമായ സംഭവം.

06th March 2010 11:03:34 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations