Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ലൂയിസ ഉറക്കമുണരുന്നത് 14 ാം നാള്‍
ലണ്ടന്‍: നിദ്രാടന സുന്ദരി എന്നാണ് ലൂയിസ ബാളിനെ ചങ്ങാതിമാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ പേരുപോലെ സുന്ദരമല്ല ഈ 15കാരിയുടെ ജീവിതം. ഉറക്കമാണ് അവളുടെ പ്രശ്നം. ഉറങ്ങിക്കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞേ അവള്‍ ഉണരൂ. അപൂര്‍വമായ 'നിദ്രാടന സുന്ദരീ രോഗമാണ്' ഈ വിദ്യാര്‍ഥിനിക്ക്.

2008 ഒക്ടോബറില്‍ വന്ന ഒരാഴ്ച നീണ്ട പനിയാണ് ലൂയിസയെ ഉറക്കത്തിലേക്ക് വലിച്ചിട്ടത്. സ്കൂളും പരീക്ഷയും നൃത്തപഠനവും വാരാന്ത്യവുമെല്ലാം ഉറക്കത്തില്‍ തീരുന്നതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ലൂയിസ. മാതാപിതാക്കള്‍വിളിച്ചുണര്‍ത്തി നിര്‍ബന്ധപൂര്‍വം ഭക്ഷണം നല്‍കുന്നതിനാലാണ് ലൂയിസയുടെ ജീവന്‍ ബാക്കിനില്‍ക്കുന്നത്. ഭക്ഷണം കഴിച്ചയുടന്‍ അവള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതും.

നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ചികില്‍സ വകവെക്കാതെ ലൂയിസ ഉറങ്ങുകതന്നെയാണ്. ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം (നിദ്രാടന സുന്ദരീ രോഗം) എന്ന രോഗമാണ് ലൂയിസക്കെന്ന് ഈയടുത്താണ് കണ്ടെത്തിയത്. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപോ തലാമസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ രോഗമുണ്ടാവുന്നത്.
22nd February 2010 08:51:06 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations