Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യസൂചനകളനുസരിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. ഷിജു സോറന്റെ പാര്‍ട്ടിയായ ജെ. എം. എം. തൊട്ടുപിന്നിലുണ്ട്. 81 അംഗ സഭയിലേക്ക് 1489 പേരാണ് ജനവിധി തേടിയത്. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.യും കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാ താന്ത്രിക്) സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

ആര്‍.ജെ.ഡി., എല്‍.ജി.പി., സി.പി.എം., സി.പി.ഐ., മാവോവാദി കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവ ഉള്‍പ്പെടുന്ന മൂന്നാമതൊരു സഖ്യവും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി ജനവിധി തേടിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) ഇക്കുറി തനിച്ചാണ് മത്സരിക്കുന്നത്.

79 സ്ഥാനാര്‍ഥികളെയാണ് അവര്‍ നിര്‍ത്തിയത്. ബി.എസ്.പി. 78 സീറ്റിലും ബി.ജെ.പി. 67 സീറ്റിലും മത്സരിക്കുന്നു. 61 സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസ്സിനുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 30 സീറ്റും സഖ്യകക്ഷിയായ ജെ.ഡി.യു. ആറുസീറ്റുമാണ് നേടിയത്. മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം. 17 ഇടത്ത് ജയിച്ചു.

കോണ്‍ഗ്രസ് ഒമ്പതും ആര്‍.ജെ.ഡി. ഏഴും സീറ്റുനേടി. നേരത്തേ ബി.ജെ.പി.യിലായിരുന്ന മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറന്‍ഡി പുതിയ പാര്‍ട്ടിക്ക് (ജെ.വി.എം.പി) രൂപംനല്‍കി കോണ്‍ഗ്രസ്സിനൊപ്പമാണ് മത്സരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകും.

 

23rd December 2009 10:17:20 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations