Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സൂഫിയ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചേക്കും
 

എറണാകുളം: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. കേസില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് സൂഫിയ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിനു മുന്നില്‍ ഹാജരായാല്‍ തന്നെ അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതുതടയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് കത്തിക്കല്‍ കേസില്‍ സൂഫിയയെ പത്താം പ്രതിയാക്കി പൊലീസ് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

കളമശേരി ബസ് കത്തിച്ച സംഭവത്തിന്റെ കേസ് ഡയറി ഹാജറാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി.കമ്മീഷണര്‍ പി.എം.വര്‍ഗീസിനോട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. സൂഫിയാ മദനിക്കെതിരെയുള്ള തെളിവുകള്‍ വിലയിരുത്താനാണിതെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ഇന്നലെ കോടിയേരിയും ഡി.ജി.പിയും ആലുവ ഗസ്റ്റ് ഹൌസില്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഡയറി ചോദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്ത്രമന്ത്രി നിഷേധിച്ചു

അതേസമയം, കളമശേരി ബസ് കത്തിക്കലും നസീറിന്റെ ഭീകരബന്ധങ്ങളും സംബന്ധിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി വിവിധകോണുകളില്‍ നിന്ന് നസീറിന് ലഭിച്ച പിന്തുണ സംബന്ധിച്ച് പൊലിന് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കും.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ലഷ്കര്‍ ഭീകരന്‍ തടിയന്റ വിട നസീറിനുെം ഷഫാസിനെയും കൊച്ചി പൊലീസ് ക്ളബില്‍ കൊണ്ടുവന്നത്. കര്‍ണാടക കേരള പൊലീസുകള്‍ അകമ്പടിയോടെ കൊണ്ടുവന്ന ഇരുവരെയും 5 മണിമുതല്‍ പൊലീസ് ക്ളബിന്റെ മുകളിലത്തെ നിലയില്‍ ചോദ്യം ചെയ്ത് തുടങ്ങി. നസീറിനെയും ഷഫാസിനെയും രണ്ടു മുറുകളിലാക്കിയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ആദ്യം ഐ.ജി വിന്‍സണ്‍ എം.പോളും തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രാഹമും ഇരുവരെയും ചോദ്യം ചെയ്തു.ബാംഗൂര്‍ ഡിഐജി അടക്കമദ്ദളളവര്‍ ഒപ്പുമുണ്ടായിരുന്നു.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പിന്നിട് വിലയിരുത്തി. കളമശേരി ബസ് കത്തിക്കല്‍, തീവ്രവാദികളുമായുളള ബന്ധം, ആലുവ, കളമശേരി, പെരുമ്പാവൂര്‍ മേഖലകളിലെ ഭീകരബന്ധങ്ങള്‍ തുടങ്ങിയവയാണ് ചോദിച്ചറിഞ്ഞത്.

ഒരോ സമയവും ഇവര്‍ക്ക് സഹായം നല്‍കി വന്നവരെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമാണ് തീരുമാനം. തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ ഇരുവയുെം തെളിവെടുപ്പിനായി കൊണ്ടു പോയി. ഷഫാസും നസീറും രണ്ടു ദിവസം കൂടി കൊച്ചിയിലുണ്ടാകുമെന്നാണ് സൂചന.

14th December 2009 11:15:01 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations