Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചൂരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
Photo: Zubair Pallickal
 

കാസര്‍കോട്: ചൂരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂരിയിലെ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരിക്കുന്നവരും മറ്റൊരു വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ചൂരിയില്‍ പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരിക്കുന്നവര്‍ ജയന്തന്‍ എന്നയാളുടെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തിരിച്ചും കല്ലെറിഞ്ഞു. ഇതേസമയം ചൂരിയിലേക്ക് ഫിറ്ററെ അന്വേഷിച്ച് ബൈക്കില്‍ വരികയായിരുന്ന കണ്ടല്‍ കുണ്ടാച്ചിയിലെ വിനോദ് കുമാറിനെയും സുഹൃത്തിനെയും ആക്രമിക്കുകയും ചെയ്തു. ഇവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എസ്.പി ബിജോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

06th December 2009 04:45:48 PM
 
Related News
 
Comments for this news
 
Name: john Date: 06th December 2009 06:59:32 PM
Comments: ഡിസംബര്‍ ആറിനു പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. ഇത് ചൂരിയില്‍ ഒരു വിഭാഗം ലംഘിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. ഇവിടെയും പൊലീസ് പക്ഷപാതമായിട്ടാണ് പെരുമാറുന്നത് എന്നാണ് മനസ്സിലാക്കുന്നത്. പടക്കം പൊട്ടിച്ചവര്‍ പോലീസിന്റെ സമ്രക്ഷണയില്‍ വിലസുകയും പ്രതിഷേധിച്ചവരെയും രോഗികളടക്കമുള്ള നിരപരാധികളെയും മൃഗീയമായി മര്‍ദ്ദിച്ച് ലോക്കപ്പിലിടുകയും ചെയ്യുന്ന കാഴ്ച നീതീകരിക്കാനാവില്ല
Name: aboobacker edneer ,ballur mogralputhur Date: 06th December 2009 06:48:19 PM
Comments: കസരഗോട്ടെ യുവാക്കളില്‍നിന്നും,അക്രമ വാസന കുറഞ്ഞു കിട്ടാന്‍ രബ്ബിനോട് ദുഹ ചെയ്യുക മാത്രമാണ് പോംവഴി ,എന്ത് നിരോധിച്ചിട്ടും എത്ര പോലിസിനെ വിന്യസിച്ചിട്ടും കാര്യമില്ലന്നാണ് സംഭവ ഗതികള്‍ വീക്ഷിക്കുമ്പോള്‍ തോന്നുന്നത് ...പൊതു നന്മക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം ...അബുബക്കര്‍ ഗുട്മോനിംഗ്
Name: Maminhi Kandathil Date: 06th December 2009 05:52:56 PM
Comments: ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ ഘോഷ യാത്രകളും പ്രകടനങ്ങളും നിയമ പരമായി നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... പൌരന്മാരുടെ ജീവന്‍ വിലയുണ്ടെങ്കില്‍ അധികാരികള്‍ ഈ കാര്യം ഗൌരവമായി എടുക്കണം .
Name: Shakeer Husain Arjal Date: 06th December 2009 05:40:56 PM
Comments: Brandanu Janathinnu
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations