Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
രാജ്യത്തെ ആദ്യ സൈബര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ കേരളാ പോലീസ്‌ ആസ്ഥാനത്ത്‌ ശനിയാഴ്‌ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

വിശകലനത്തിനും പരിശീലനത്തിനും പ്രത്യേക വിഭാഗങ്ങള്‍ സൈബര്‍ സെന്ററിലുണ്ടാവും. കേസന്വേഷണത്തിനാവശ്യമായ വിശകലനങ്ങളും സൈബര്‍ ഫോറന്‍സിക്‌ പരിശോധനകളും കൂടുതല്‍ വ്യക്തതയോടെ പൂര്‍ത്തിയാക്കാന്‍ വിശകലന വിഭാഗത്തില്‍ സാധിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ മുതല്‍ ഉയര്‍ന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കു വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിവിധ സൈബര്‍ ഫോറന്‍സിക്‌ പരിശോധനകള്‍ക്കാവശ്യമായ സങ്കേതങ്ങള്‍ സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഇവയില്‍ ഭൂരിഭാഗവും സി-ഡാക്കാണ്‌ വികസിപ്പിച്ചത്‌.

ഫോറന്‍സിക്‌ വിദഗ്‌ദ്ധ ര്‍, പോലീസ്‌, പ്രതിരോധ ഉദ്യോഗസ്ഥര്‍, ജഡ്‌ജ ിമാര്‍, സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, ബാങ്ക്‌ ഉദ്യോഗസ്ഥര്‍, മറ്റു വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ സൈബര്‍ സെന്ററില്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ പരിശീലനവും താമസിയാതെ ആരംഭിക്കാന്‍ പരിപാടിയുണ്ട്‌.

സൈബര്‍ കുറ്റകൃത്യങ്ങളും ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും തടയുന്നതിന്‌ കേരളാ പോലീസ്‌ സ്വീകരിച്ചു വരുന്ന സുശക്തമായ നടപടികളുടെ ഭാഗമാണ്‌ സൈബര്‍ സൈന്ററെന്ന്‌ കോടിയേരി പറഞ്ഞു. സംഘടിത കുറ്റവാളികളും ഭീകര സംഘടനകളും സാങ്കേതിക മികവുള്ളവരെ കുറ്റകൃത്യങ്ങള്‍ക്കായി റിക്രൂട്ട്‌ ചെയ്യുന്നത്‌ പോലീസിന്റെ ജോലി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കേരളത്തില്‍ 2007ല്‍ ഐ.ടി. നിയമപ്രകാരം 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌ 2008ല്‍ 69 ആയി. ഒരു വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 72 ശതമാനം വര്‍ദ്ധനയുണ്ടായിയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസ്‌, സി-ഡാക്ക്‌ ഡയറക്ടര്‍ ജനറല്‍ ഡോ.രാജന്‍ ടി. ജോസഫ്‌, കേന്ദ്ര ഐ.ടി. വകുപ്പ്‌ ഡയറക്ടര്‍ ഡോ.പി.വസന്ത, ഐ.ജി. ടോമിന്‍ ജെ.തച്ചങ്കരി, ടെക്‌നോപാര്‍ക്ക്‌ സി.ഇ.ഒ. മെര്‍വിന്‍ അലക്‌സാണ്ടര്‍, ഡോ.സന്താനരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

06th December 2009 12:12:25 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations