Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍; ഒറ്റപ്പെട്ട അക്രമം
Photo: Colour Plus Kzd
 
കാസര്‍കോട്: ഡിസംബര്‍ ആറിന്റെ ഭാഗമായി കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍. വാഹനങ്ങള്‍ ഓടുന്നില്ല,  കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു. ശനിയാഴ്ച രാത്രി എട്ട് മണി മുതല്‍ തന്നെ താലൂക്കിന്റെ പലഭാഗങ്ങളില്‍ ബസ്സുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ ഓടാതിരുന്നത്. വ്യാപാരികളൊന്നും കടകള്‍ തുറക്കാന്‍ എത്തിയില്ല. ജില്ലാ-താലൂക്ക് സമാധാന കമ്മിറ്റി യോഗത്തിലെടുത്ത തിരുമാനങ്ങളെല്ലാം പാളിപ്പോവുകയായിരുന്നു. കാസര്‍കോട്, ഉളിയത്തടുക്ക, ബദിയടുക്ക, മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളിലെല്ലാം ബസ്സുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ശനിയാഴ്ച രാത്രിയില്‍ തന്നെ കല്ലേറ് നടന്നിരുന്നു. കേരള കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് ബസ്സും കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ബസ്സുകളും മൂന്ന് സ്വകാര്യ ബസ്സുകളുമാണ് തകര്‍ക്കപ്പെടത് ഇതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിയത്. എതാനും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പോലീസിന്റെ സംരക്ഷണത്തില്‍ സര്‍വ്വീസ് നടത്തിയതല്ലാതെ മറ്റ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. അക്രമം നടത്തിയവരെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പോലീസിന് സാധിച്ചിട്ടില്ല. 1500- ഓളം പോലീസിനെയാണ് കാസര്‍കോട് വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചത്. പോലീസ് പട്രേളിംഗും കാര്യക്ഷമമായിരുന്നു. അക്രമം നടത്തുന്നവരെ തടയുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ചെയ്തില്ല. ഇന്ത്യയില്‍ ഒരിടത്തും ഹര്‍ത്താലിനോ മറ്റോ പ്രഖ്യാപിച്ചിട്ടില്ല. 1992 ഡിസംബര്‍ ആറ് മുതല്‍ കാസര്‍കോട് തുടര്‍ന്ന് വരുന്ന ഹര്‍ത്താല്‍ ഇത്തവണയും 'ഭംഗിയായി' തന്നെ വിജയിച്ചുവെന്ന്‍ തന്നെ പറയാം.
06th December 2009 12:11:47 PM
 
Related News
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations