Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സ്‌കൂള്‍ കലോത്സവം: വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

കോഴിക്കോട്‌: ജനവരി ഒമ്പതു മുതല്‍ 15 വരെ കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു.  പ്രസ്‌ക്ലബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുല്‍ലത്തീഫ്‌ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ സി.പി. ചിത്ര മുഖ്യാതിഥിയായിരുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ ജോഷി ആന്റണി വെബ്‌സൈറ്റിനെക്കുറിച്ച്‌ വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ എജ്യുക്കേഷന്‍ കെ.വി. വിനോദ്‌ബാബു, പ്രസ്‌ക്ലബ്‌ ഭാരവാഹികളായ ആര്‍. മധുശങ്കര്‍, കെ. പ്രേമനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്‌ണന്‍ സ്വാഗതവും എ.കെ. അബ്ദുല്‍ഹക്കിം നന്ദിയും പറഞ്ഞു.

1956, 1957 വര്‍ഷം മുതലുള്ള കലോത്സവ ചരിത്രം, സുവര്‍ണജൂബിലി വര്‍ഷമായ ഇത്തവണത്തെ വേദികള്‍, വിവിധ ഇനം പരിപാടികളുടെ പട്ടിക തുടങ്ങിയവ വെബ്‌സൈറ്റിലുണ്ട്‌.  സെന്റ്‌ജോസഫ്‌സ്‌ ഹൈസ്‌കൂള്‍ അധ്യാപകന്‍ പി.എം. പ്രശാന്താണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തത്‌. 

06th December 2009 12:00:48 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations