Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മുംബൈ ടെസ്റ്റ് ഇന്ത്യയ്ക്ക് ചരിത്രവിജയം: ലോക റാങ്കിങില്‍ ഇന്ത്യ ഒന്നാമത്
മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇതോടെ ഇന്ത്യയ്ക്ക് 2-0 ത്തിന് സ്വന്തമാക്കി. ടെസ്റ്റ് ലോക റാങ്കിങ്ങിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമതെത്തുന്നതിനും ബ്രാബോണ്‍ സ്‌റ്റേഡിയം സാക്ഷിയായി. ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. തോല്‍വി ഒഴിവാക്കാന്‍ 59 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ചായയ്ക്ക് പിരിയുന്നതിന് മുമ്പേ 35 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ഇന്ത്യ 9ന് 726 (ഡിക്ല); ശ്രീലങ്ക 393, 309. അഞ്ചാംദിവസം കളി തുടങ്ങുമ്പോള്‍ പുറത്താകാതെ നിന്നിരുന്ന സംഗക്കാര നാല് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് 137 റണ്‍സിന് പുറത്തായതോടെ പിന്നീടുള്ള വിക്കറ്റുകള്‍ പെട്ടെന്നുതന്നെ വീണു. കുലശേഖരയുമാണ് 19 ന് പുറത്തായി. തുടര്‍ന്ന് വന്നവര്‍ക്ക് 59 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ദില്‍ഷന്‍ രക്ഷകനായതുപോലെ രണ്ടാം ഇന്നിങ്‌സില്‍ സംഗക്കാരയാണ് ശ്രീലങ്കയ്ക്ക് തുണയായത്. ഇന്ത്യയില്‍ ഇതുവരെ അര്‍ധ സെഞ്ച്വറിപോലും നേടാത്ത സംഗക്കാര ഇന്ത്യന്‍ വിജയം അഞ്ചാം ദിവസത്തേക്ക് നീട്ടിയെന്ന് പറയാം. സഹീര്‍ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹര്‍ഭജന്‍ പ്രഗ്യാന്‍ ഓജയും രണ്ടുവിക്കറ്റുകള്‍ വീതം നേടി. ശ്രീശാന്തിന് ഒരു വിക്കറ്റ്.
06th December 2009 10:33:48 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations