Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാസര്‍കോട്: വെടിയേറ്റു മരിച്ച യുവാവിന്റെ പിതാവിന്റെ പരാതിയില്‍ കേസെടുത്തില്ല
 
കാസര്‍കേട്: പോലീസ് വെടിവയ്പില്‍ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തില്ല. കഴിഞ്ഞ 15നു മുസ്ലിം ലീഗ് പൊതുയോഗത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ ജില്ലാ പോലീസ് സുപ്രണ്ട് രാംദാസ് പോത്തന്റെ വെടിയേറ്റു മരിച്ച ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കിയിലെ മുഹമ്മദ് ശഫീഖിന്റെ പിതാവ് എം.കെ മുഹമ്മദ് മുസ്തഫ വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. പോലീസ് വെടിവയ്പ്പില്‍ മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.പി രാംദാസ് പോത്തനെതിരെ കേസെടുക്കണമെന്നായിരുന്നു മുഹമ്മദ് മുസ്തഫയുടെ പരാതി. പോലീസ് പരാതി സ്വീകരിച്ചെങ്കിലും കേസെടുത്തില്ല. നിലവില്‍ സംഭവത്തില്‍ കേസ്സുള്ളതിനാല്‍ മറ്റോരു പരാതിയുടെ ആവശ്യമില്ലെന്നാണ് ഇതു സംബന്ധിച്ച് പോലീസ് പറയുന്നത്. വെടിയുതിര്‍ത്ത ജില്ലാ പോലീസ് സുപ്രണ്ടിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു നേരത്തെ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ് സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവ് ഇട്ടിട്ടുണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. കൂടാതെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നു മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം നിഷ്പക്ഷമല്ലെന്നു ലീഗ് നേതൃത്വം പരാതി ഉന്നയിച്ചിരുന്നു.
06th December 2009 08:37:27 AM
 
Related News
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations