Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റോഡ് സുരക്ഷാ ഓഡിറ്റുമായി വിദ്യാര്‍ഥികള്‍
മൊഗ്രാല്‍ പുത്തൂര്‍: റോഡ് സുരക്ഷാ ഓഡിറ്റുമായി വിദ്യാര്‍ഥികള്‍. വീട്ടില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രയിലെ സുരക്ഷാ പാളിച്ചകളാണ് ഓഡിറ്റിങ്ങിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഓഡിറ്റ് നടത്താന്‍ ഇറങ്ങിത്തിരിച്ചത്. ദേശീയപാത, റെയില്‍വേ ലൈന്‍, പുഴകള്‍ എന്നിവ മുറിച്ചുകടന്നതുവഴി നടന്ന അപകടങ്ങളും മരണങ്ങളും ഓഡിറ്റില്‍ ഉള്‍പ്പെടുത്തും. മൃഗശല്യം കൂടുതലുള്ള സ്ഥലങ്ങള്‍, അപകടാവസ്ഥയിലുള്ള മരപ്പാലങ്ങള്‍, ഷോക്കടിക്കാന്‍ സാധ്യതയുള്ളതും പൊട്ടിവീഴാറായതുമായ വൈദ്യുതിക്കമ്പികളും തൂണുകളും ഓഡിറ്റില്‍ ഉള്‍പ്പെടുത്തും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, പൊട്ടക്കുളങ്ങളും കിണറുകളും, മൂടാത്ത കുഴല്‍ക്കിണറുകള്‍ എന്നിവയെക്കുറിച്ചും ഓഡിറ്റ് നടത്തും. സമൂഹവിരുദ്ധ ശല്യം കാരണം സ്‌കൂളിലേക്ക് പോകാനാവാത്ത സ്‌പോട്ടുകളും ഓഡിറ്റിലുണ്ടാകും. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓഡിറ്റില്‍ ക്ലബ്ബ് അംഗങ്ങളായ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും. ഓഡിറ്റിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ.രാജീവ് മാര്‍ഗനിര്‍ദേശം നല്‍കും. വിദ്യാര്‍ഥികള്‍ വിവിധ ടീമുകളായാണ് ഓഡിറ്റ് നടത്തുക. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപകരായ എം.സുരേന്ദ്രന്‍, കെ.ബാലകൃഷ്ണന്‍, ജി.കെ. ഭട്ട്, വിദ്യാര്‍ഥികളായ സയ്യിദ് താഹ, അബൂബക്കര്‍ സിദ്ദീഖ്, കെ.എച്ച്.ഇര്‍ഫാന്‍, ജവാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഓഡിറ്റ് നടത്തുക. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ റെയില്‍വേ മന്ത്രി, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി നടപടി ആവശ്യപ്പെടും.
06th December 2009 07:28:31 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations