Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
എസ്‌.പിക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട ഷെഫീഖിന്റെ പിതാവ്‌ പോലീസില്‍ പരാതി നല്‍കി
Photo: Zubair Pallickal
 
കാസര്‍കോട്‌: ഇക്കഴിഞ്ഞ നവംബര്‍ 15ന്‌ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ മുസ്ലീം ലീഗ്‌ സംസ്ഥാന നേതാക്കള്‍ക്ക്‌ നല്‍കിയ സ്വീകരണ പൊതുസമ്മേളനത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്‌ എസ്‌.പിയായിരുന്ന രാംദാസ്‌ പോത്തന്റെ വെടിയേറ്റ്‌ മരിച്ച ചെറുവത്തൂര്‍ പയ്യങ്കിയിലെ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകന്‍ ഷെഫീഖിന്റെ പിതാവ്‌ എം.കെ.മുസ്‌തഫ ഹാജി കാസര്‍കോട്‌ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഷെഫീഖിനെ വെടിവെച്ചുകൊന്ന എസ്‌.പിക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ കാസര്‍കോട്‌ ടൗണ്‍ എസ്‌.ഐ., ബാബു പെരിങ്ങോത്തിന്‌ പരാതി നല്‍കിയത്‌. മുസ്ലീം ലീഗ്‌ പ്രവര്‍ത്തകനായ ഷെഫീഖ്‌ നവംബര്‍ 15ന്‌ കാസര്‍കോട്ടു പൊതുസമ്മേത്തിനിടെ മഗ് രിബ് നിസ്ക്കാരത്തിന് പള്ളിയില്‍ പോയി തിരിച്ച്‌ വീണ്ടും പൊതുസമ്മേളന വേദിയിലേക്ക് മടങ്ങുമ്പോള്‍ പോലീസും ചിലരുമായി അക്രമം ഉണ്ടാവുകയും ഇതിനിടയില്‍ ഷെഫീഖിനെ രാംദാസ്‌ പോത്തന്‍ വെടിവെച്ചു കൊല്ലുകയുമായിരുന്നുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. വെള്ളിയാഴ്‌ച്ച വൈകിട്ടാണ്‌ മുസ്‌തഫ ഹാജി പരാതി നല്‍കാനെത്തിയത്‌. മുസ്‌തഫ ഹാജിക്കൊപ്പം കൈതക്കാട്‌ ശാഖാ മുസ്ലീം ലീഗ്‌ സെക്രട്ടറി ഫൈസലും യൂത്ത്‌ ലീഗ്‌ നേതാവ്‌ ഒ.പി.ഹനീഫയുമുണ്ടായിരുന്നു. നേരത്തെ ദുബായിലായിരുന്ന മുസ്‌തഫ ഹാജി ഇപ്പോള്‍ നാട്ടിലാണുള്ളത്‌.
04th December 2009 05:36:14 PM
 
Related News
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations