അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
കുവൈത്തില്‍ ബസ്‌ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍
കുവൈത്ത്‌: പൊതുമേഖലാ സ്ഥാപനമായ കെ.പി.ടി.സി.യിലെ നൂറ്‌ കണക്കിന്‌ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍. അതോടെ റംസാന്‍ സീസണില്‍ കുവൈത്തില്‍ യാത്രാദുരിതവും രൂക്ഷമായി. തങ്ങള്‍ക്ക്‌ ലഭിച്ചിരുന്ന 50 ദിനാര്‍ ശമ്പളവര്‍ധന നിര്‍ത്തലാക്കിയതിലും ഓവര്‍ ടൈം ആനുകൂല്യം നല്‍കാത്തതിലും പ്രതിഷേധിച്ചാണ്‌ ഇന്ത്യക്കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഡ്രൈവര്‍സമൂഹം കഴിഞ്ഞ രണ്ടു ദിവസമായി പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. മോശമായ താമസ സൗകര്യമാണ്‌ തങ്ങള്‍ക്കുള്ളതെന്നും ഇവര്‍ പറയുന്നു.

കെ.പി.ടി.സി.യുടെ കീഴില്‍ 1500 ഓളം ഡ്രൈവര്‍മാരും സ്‌കൂള്‍, ആശുപത്രികളിലായി 1000 ത്തോളം ഡ്രൈവര്‍മാരും പണിയെടുക്കുന്നുണ്ട്‌. എന്നാല്‍ ഇവര്‍ക്ക്‌ നല്‍കിയിരിക്കുന്ന താമസസൗകര്യം വളരെ ദയനീയമായ അവസ്ഥയിലാണെന്നാണ്‌ പരാതി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിക്രൂട്ട്‌ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്‌.

45 വര്‍ഷമായി തൊഴില്‍ ചെയ്‌ത്‌ വരുന്ന ഇവര്‍ക്ക്‌ നിലവില്‍ 120, 130 ദിനാര്‍ ശമ്പളം മാത്രമാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ കരാര്‍ പ്രകാരം 190 ദിനാര്‍ പ്രതിമാസ ശമ്പളം വാഗ്‌ദാനം ചെയ്‌ത്‌ റിക്രൂട്ട്‌ ഏജന്‍സികള്‍ക്ക്‌ 1.5 ലക്ഷം നല്‍കിയാണ്‌ കുവൈത്തിലെത്തിച്ചത്‌. കുവൈത്തിലെത്തിയ തൊഴിലാളികള്‍ക്ക്‌ അങ്കാറയിലെ പൊട്ടിയൊലിക്കുന്ന ബാത്ത്‌റൂമുകളുള്ള സ്ഥലത്താണ്‌ തുടക്കത്തില്‍ താമസസൗകര്യം നല്‍കിയത്‌. പരാതികളുടെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റിയുടെ ഇടപെടല്‍മൂലം താമസം റിഗ്ഗയിലേക്ക്‌ മാറ്റിയെങ്കിലും അവിടെയും വളരെ ശോച്യസ്ഥിതിയിലുള്ള താമസ സൗകര്യമാണുള്ളത്‌. കുടുസുമുറിയില്‍ 7, 8 പേരാണ്‌ താമസിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികള്‍ പരാതി കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്‌ നല്‍കിയതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഇന്ത്യന്‍ എംബസിയില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ താമസ സൗകര്യം പരിശോധിക്കാന്‍ തയ്യാറായി. എന്നാല്‍ കമ്പനിയിലെ ജോലിക്കാരനും കോഴിക്കോട്‌ സ്വദേശിയുമായ അഷ്‌റഫ്‌ കമ്പനിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ റിഗ്ഗയിലെ ദുരിതപൂര്‍ണമായ താമസ സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നതിന്‌ പകരം സബാനിലെ ഒരു വിധം സൗകര്യങ്ങളുള്ള താമസ സ്ഥലത്തേക്കാണ്‌ കൊണ്ടുപോയതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ സന്ദര്‍ശനം കൊണ്ട്‌ കാര്യമുണ്ടായില്ല.

ഒരുവര്‍ഷം മുമ്പ്‌ കുവൈത്ത്‌ അമീര്‍ ശൈഖ്‌ സബ അല്‍അഹ്മദ്‌ അല്‍ജാബിര്‍ അല്‍സബ അനുവദിച്ച '50' ദിനാര്‍ ശമ്പള വര്‍ധന കഴിഞ്ഞ 13 മാസമായി നല്‍കുന്നില്ല എന്നും അത്‌ പുനഃസ്ഥാപിച്ചുകിട്ടാനാണ്‌ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. കൂടാതെ റംസാനില്‍ പോലും തൊഴിലാളികളെകൊണ്ട്‌ അധിക ജോലിചെയ്യിക്കുന്നുണ്ടെങ്കിലും ഓവര്‍ ടൈം ആനുകൂല്യം നല്‍കുന്നില്ല എന്നും അവര്‍ക്ക്‌ പരാതിയുണ്ട്‌.അതേസമയം പണിമുടക്കിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്‌ച കൂടുതല്‍ ഡ്രൈവര്‍മാരും, മറ്റ്‌ ടെക്‌നിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും പണിമുടക്കില്‍ പങ്കെടുത്തതോടെയാണ്‌ യാത്രാ ദുരിതം ഏറിയത്‌. പല യാത്രക്കാരും മുന്‍കൂര്‍ പണം നല്‍കി സീസണ്‍ ടിക്കറ്റ്‌ എടുത്തിട്ടുള്ളവരാണ്‌. കുവൈത്തിലെ വിവിധ റൂട്ടുകളില്‍ കെ.പി.ടി.സി.യുടെ ബസ്സുകള്‍ ഓടാത്തതുമൂലം സ്വകാര്യ കമ്പനികള്‍ നടത്തുന്ന ബസ്‌ സര്‍വീസുകള്‍ ചാകര കൊയ്യുകയാണ്‌.
31st August 2010 09:51:29 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS