അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
12th December 2017 02:28:27 PM
Bookmark and Share
 
 
സക്കാത്തും സംഭാവനകളും നല്‍കാന്‍ എ.ടി.എം സംവിധാനം
ദോഹ: സക്കാത്തും ഔഖാഫ് വഴി നല്‍കേണ്ട വിവിധ സംഭാവനകളും ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ (ക്യു.എന്‍.ബി) എ.ടി.എം കൗണ്ടര്‍ വഴി അടക്കാന്‍ സംവിധാനം. ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ചാണ് ക്യു.എന്‍.ബി അല്‍ ഇസ്‌ലാമി ഈ നൂതന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസ സക്കാത്ത് വിഹിതം, സക്കാത്ത് ഫണ്ടിലേക്കുള്ള വിവിധ സംഭാവനകള്‍, വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള തുകകള്‍, അനാഥരുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക, ചികില്‍സാ സഹായം, മറ്റ് ജീവകാരുണ്യ സംഭാവനകള്‍ എന്നിവയെല്ലാം ഈ സംവിധാനം വഴി നല്‍കാം. ഔഖാഫിന്റെ വിദ്യാഭ്യാസ,സാംസ്‌കാരിക വികസന പരിപാടികള്‍, ഇസ്‌ലാമിക പഠനം, പ്രസിദ്ധീകരണം, പള്ളി പരിപാലനം, ഡയാലിസിസ് യൂണിറ്റ്, ആരോഗ്യ പദ്ധതി, കുടുംബങ്ങളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ എന്നിവക്കുള്ള സംഭാവനകള്‍ നല്‍കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. ക്യു.എന്‍.ബിയുടെയും മറ്റ് ബാങ്കുകളുടെയും ഇടപാടുകാര്‍ക്ക് 160ഓളം എ.ടി.എം കൗണ്ടറുകള്‍ വഴി ഒന്നുപോലെ ഈ സേവനം ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഏത് ബാങ്കിന്‍െയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യു.എന്‍.ബി ഇസ്‌ലാമിയും ഔഖാഫ് മന്ത്രാലയവും ചേര്‍ന്ന് നടപ്പാക്കിയ ഇ.പെയ്‌മെന്റ് സംവിധാനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സേവനവും.
30th August 2010 11:53:39 PM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS